ഉര്‍വശി തുടര്‍ന്നു പഠിക്കാന്‍ തീരുമാനിച്ചു!
മലയാള സിനിമാ നടിമാരെല്ലാം ഇപ്പോള്‍ പഠനത്തിന്റെ തിരക്കിലാണ്. ഇപ്പോഴിതാ ഉര്‍വശിയും തീരുമാനിച്ചു തുടര്‍ന്ന് പഠിക്കാന്‍. പക്ഷെ ജീവിതത്തിലല്ലെന്ന് മാത്രം. ബിജു വട്ടപ്പാറ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മൈ ഡിയര്‍ മമ്മി എന്ന ചിത്രത്തിന് വേണ്ടിയാണ് ഉര്‍വശി വീണ്ടും പഠിക്കാന്‍ തിരുമാനിച്ചത്. അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉര്‍വശി ഒരു ശക്തമായ അമ്മ വേഷത്തിലെത്തുന്ന ചിത്രം കൂടെയായിരിക്കും ഇത്.
കോടീശ്വരനായ കുരിശിങ്കല്‍ റോയിച്ചന്റെ ഭാര്യയാണ് കത്രീന. ഒരു പ്രത്യേക സാഹചര്യത്തില്‍ റോയിച്ചന്‍ ആത്മഹത്യ ചെയ്തതോടെ മകള്‍ സാന്ദ്രയ്ക്ക് വേണ്ടി മാത്രമാണ് കത്രീന ജീവിക്കുന്നത്. നാട്ടിലെ കാര്‍ഷിക പദ്ധതിയുടെ അധ്യക്ഷയാണ് കത്രീന. എന്നാല്‍ പ്രീഡിഗ്രിവരെ മാത്രം പഠിച്ച അവരെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റി പകരം ബിരുദധാരിയായ ഒരാളെ നിയമിക്കാന്‍ നാട്ടുകാര്‍ തീരുമാനിക്കുന്നു.
പകരക്കാരനായി വന്ന എബ്രഹാം മകളുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ച് ഇംഗ്ലീഷറിയാത്ത കത്രീനയെ കളിയാക്കുന്നു. അങ്ങനെയാണ് കത്രീന തുടര്‍ന്ന് പഠിക്കാന്‍ തീരുമാനിക്കുന്നത്. സുന്ദരിയായ മകളും അമ്മയും ഒരേ കോളേജില്‍ പഠിക്കുന്ന കഥയാണ് പിന്നെ പറയുന്നത്. കത്രീനയായി ഉര്‍വശിയെത്തുമ്പോള്‍ മകളായി സന്ധ്യയും റോയിച്ചനായി ലാലു അലക്‌സും എത്തുന്നു. തുടര്‍ന്ന് വായിക്കൂ

ഉര്‍വശി തുടര്‍ന്നു പഠിക്കിന്നു!
ബിജു വട്ടപ്പാറ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ ഡിയര്‍ മമ്മി

ഉര്‍വശി തുടര്‍ന്നു പഠിക്കിന്നു!
അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉര്‍വശി ഒരു ശക്തമായ അമ്മ വേഷത്തിലെത്തുന്ന ചിത്രം കൂടെയായിരിക്കും ഇത്.

ഉര്‍വശി തുടര്‍ന്നു പഠിക്കിന്നു!
അര്‍ച്ചന കവിയ്ക്കും മീരാ ജാസ്മിനും ശേഷം വെള്ളിത്തിരയില്‍ ഉര്‍വശിയുടെ മകളായി എത്തുന്നത് കാതല്‍ സന്ധ്യയാണ്

ഉര്‍വശി തുടര്‍ന്നു പഠിക്കിന്നു!
സൈക്കള്‍ എന്ന ചിത്രത്തിന് ശേഷം വിനു മോഹനും കാതല്‍ സന്ധ്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മൈ ഡിയര്‍ മമ്മി

ഉര്‍വശി തുടര്‍ന്നു പഠിക്കിന്നു!
കുറച്ചുകാലമായി ജനാര്‍ദ്ദനനെ വെള്ളിത്തിരയില്‍ കാണാറുണ്ടായിരുന്നില്ല. എന്നാല്‍ മൈ ഡിയര്‍ മമ്മിയിലൂടെ ജനാര്‍ദ്ദനനും തിരിച്ചുവരുന്നു.

ഉര്‍വശി തുടര്‍ന്നു പഠിക്കിന്നു!
ബിജുക്കുട്ടനും സലീം കുമാറും ചിരിപ്പിക്കാന്‍ വരുന്നു

ഉര്‍വശി തുടര്‍ന്നു പഠിക്കിന്നു!
കെപിഎസി ലളിത, മണിയന്‍ പിള്ള രാജു, ബിന്ദു പണിക്കര്‍, കൊച്ചു പ്രേമന്‍, തുടങ്ങിയ ഒരു വന്‍ താരനിരതന്നെയുണ്ട് ചിത്രത്തില്‍

ഉര്‍വശി തുടര്‍ന്നു പഠിക്കിന്നു!
ഇഫാര്‍ ഇന്‍ര്‍നാഷണലിനു വേണ്ടി റാഫി മാതിരി അവതരിപ്പിക്കുന്ന ചിത്രം ആര്‍ ഡി പ്രൊഡക്ഷന്റെ ബാനറില്‍ ദീപി രമണന്‍, ജോഷി കണ്ഠത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ഉര്‍വശി തുടര്‍ന്നു പഠിക്കിന്നു!
കൈതപ്രം, പന്തളം സുധാകരന്‍, റാഫി മാതിരി എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര ഈണം നല്‍കുന്നു. നജീം അര്‍ഷാദ്, ദുര്‍ഗ്ഗ വിസ്വനാഥ്, എന്നിവര്‍ക്ക് പുറമെ മന്ത്രി പിജെ ജോസഫും ചിത്രത്തിന് വേണ്ടി പാട്ട് പാടുന്നുണ്ട്.

ഉര്‍വശി തുടര്‍ന്നു പഠിക്കിന്നു!
കുടും ബന്ധങ്ങളുടെയും കോളേജ് ജീവിതത്തിന്റെയും കഥ ഒരുമിച്ച് പറയാനാണ് ചിത്രം ശ്രമിക്കുന്നത്. മൂവാറ്റുപുഴ കോളേജില്‍ വച്ചാണ് അവസാനി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അമ്മയുടെയും മകളുടെയും തീവ്രബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരേ സമയം പ്രേക്ഷകന് യുത്ത് ചിത്രത്തിന്റെ ഫ്രഷ്‌നസ്‌നസ്സും കുടുംബ ചിത്രത്തിന്റെ ഊഷ്മളതയും നല്‍കുന്നു


Click it and Unblock the Notifications











