ഞാൻ കണ്ട ഏറ്റവും മികച്ച മലയാള സിനിമ ഇതാണ്!! പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച് ഫഹദ്
താൻ കണ്ടതിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രം സുഡാനി ഫ്രം നൈജീരിയാണെന്ന് ഫഹദ് പറഞ്ഞു.
കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന താരമാണ് ഫഹദ് ഫാസിൽ. അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ചിത്രത്തിൽ ഫഹദാണോ? സിനിമ സൂപ്പർ ഹിറ്റായിരിക്കുമെന്നാണ് ജനസംസാരം. ഫഹദിന്റെ ചിത്രം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണെങ്കിൽ താരത്തിന്റെ പ്രിയപ്പെട്ട് ചിത്രം വേറെയാണ്. തന്റെ പ്രിയപ്പെട്ട മലയാഴള സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

താൻ കണ്ടതിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രം സുഡാനി ഫ്രം നൈജീരിയാണെന്ന് ഫഹദ് പറഞ്ഞു. അമീർ പളളിക്കൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഇനു റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു താരം. മനുഷ്യനുമായി ഇണങ്ങുന്ന മൃഗങ്ങളെ ഉപയോഗിച്ച് ശരീരിക രോഗികളെ പരിചരിക്കുന്ന ചികിത്സാ രീതി പ്രമേയമാക്കിയാണ് ഹ്രസ്വ ചിത്രം ഒരുങ്ങുന്നത്. ഇത്തരത്തിലുളള പ്രമേയത്തിൽ മലയാളത്തിൽ പുറത്തിറങ്ങുന്ന ആദ്യ ഹ്രസ്വചിത്രമാണ് ഇനു. മൂവ്യൂ ബ്രിഡ്ജിന്റെ ബാനറിൽ സിയാസ് മീഡിയ സ്കൂളാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഈ വർഷത്തെ സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിൽ അഞ്ച് പുരസ്കാരങ്ങളാണ് സുഡാനിയ്ക്ക് ലഭിച്ചിരിക്കുന്നത്. ജനപ്രിയ ചിത്രം, മികച്ച നടൻ, മികച്ച പുതുമുഖ സംവിധായകൻ, മികച്ച തിരക്കഥ, മികച്ച സ്വഭാവനടി എന്നിവയ്ക്കുളള പുരസ്കാരങ്ങൾ സുഡാനിയ്ക്ക് ലഭിച്ചിരുന്നു.


Click it and Unblock the Notifications











