കെജിഎഫ് നായികയ്ക്ക് ഇഷ്ടം ലാലേട്ടനെ, ഇഷ്ട ചിത്രം ലൂസിഫർ... മനസ്സ് തുറന്ന് ശ്രീനിഥി ഷെട്ടി
ഇന്ത്യൻ സിനിമയിൽ തന്നെ വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു കെജിഎഫ്. യാഷ് നായകനായി എത്തിയ ചിത്രത്തിന് ഇന്ത്യൻ സിനിമയിൽ ഉടനീളം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കന്നഡ ചിത്രമായിരുന്നുവെങ്കിലും എല്ലാ ഭാഷയിലും മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിട്ടുണ്ട്.

മലയാളത്തിലെ ഇഷ്ടപ്പെട്ട താരത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കെജിഎഫ് നായികയും മോഡലുമായ ശ്രീനിഥി ഷെട്ടി. തന്റെ ഇഷ്ടതാരം മോഹൻലാൽ ആണെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇൻസ്റ്റാഗ്രാമിൽ ആരാധകരോട് സംവദിക്കുന്നതിനിടയിൽ ആണ് നടി ഇഷ്ട താരത്തെ വെളിപ്പെടുത്തിയത്. ലാലേട്ടന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്, ലൂസിഫറാണ് ഏറ്റവും ഒടുവിൽ കണ്ട ലാലേട്ടൻ ചിത്രമെന്നും നടി പറഞ്ഞു.
താരം ഈ ചോദ്യങ്ങളുടെ ഉത്തരം തന്റെ ഇൻസ്റ്റഗ്രാമിൽ സോറിയായി പങ്കുവെച്ചിട്ടുമുണ്ട്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ് . അടുത്ത വർഷം ആയിരിക്കും ചിത്രം റിലീസിനെത്തുക. ആദ്യ ഭാഗത്തിലെ പോലെ തന്നെ രണ്ടാം ഭാഗത്തിലും ശ്രീനിഥി ഷെട്ടി തന്നെയാണ് നായികയായി എത്തുന്നത്. രണ്ടാം ഭാഗത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തിൽ പ്രധാനകഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications