»   » തന്റെ ഒരു സിനിമ പോലും ഭാവി വരന്‍ കണ്ടിട്ടില്ലെന്ന് രാധിക; ക്ലാസ്‌മേറ്റ്‌സും കണ്ടില്ലേ...?

തന്റെ ഒരു സിനിമ പോലും ഭാവി വരന്‍ കണ്ടിട്ടില്ലെന്ന് രാധിക; ക്ലാസ്‌മേറ്റ്‌സും കണ്ടില്ലേ...?

Posted By:
Subscribe to Filmibeat Malayalam

മലയാളിയായ ഒരാള്‍ പോലും ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം കാണാതെയുണ്ടാവില്ല. എന്നാല്‍ ക്ലാസ്‌മേറ്റ്‌സിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ രാധികയുടെ ഭാവി വരന്‍ ആ സിനിമ കണ്ടിട്ടില്ലത്രെ. ക്ലാസ്‌മേറ്റ്‌സ് മാത്രമല്ല, രാധിക അഭിനയിച്ച ഒരു സിനിമപോലും പ്രതിശ്രുത വരന്‍ അഭില്‍ കൃഷ്ണ കണ്ടിട്ടില്ല.

also read: കല്യാണം കഴിഞ്ഞാലും എനിക്ക് മാറ്റങ്ങളുണ്ടാവില്ല; വിവാഹ വിശേഷങ്ങളെ കുറിച്ച് രാധിക

അക്കാര്യത്തില്‍ വിഷമമല്ല, സന്തോഷമാണത്രെ രാധികയ്ക്ക്. തന്റെ സ്വാതന്ത്രം പങ്കുവയ്ക്കാമല്ലോ എന്നാണ് രാധിക പറയുന്നത്. സിനിമ കാണാന്‍ അഭിലിനോട് ആവശ്യപ്പെട്ടില്ലെ എന്ന് ചോദിച്ചപ്പോള്‍, അഭിലിന് എപ്പോഴാണോ കാണാന്‍ ഇഷ്ടമാകുന്നത് അപ്പോള്‍ കണ്ടാല്‍ മതി എന്നായിരുന്നു രാധികയുടെ മറുപടി.

തന്റെ ഒരു സിനിമ പോലും ഭാവി വരന്‍ കണ്ടിട്ടില്ലെന്ന് രാധിക; ക്ലാസ്‌മേറ്റ്‌സും കണ്ടില്ലേ...?

ദുബായില്‍ ഇവന്റ്മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് രാധികയുടെ വരന്‍. മുംബൈയിലാണ് ജനിച്ചതും വളര്‍ന്നതുമൊക്കെ. നാട്ടില്‍ തൃശ്ശൂരാണ് സ്വദേശം

തന്റെ ഒരു സിനിമ പോലും ഭാവി വരന്‍ കണ്ടിട്ടില്ലെന്ന് രാധിക; ക്ലാസ്‌മേറ്റ്‌സും കണ്ടില്ലേ...?

ഫെബ്രുവരി 12 ന് ആലപ്പുഴയില്‍ വച്ചാണ് വിവാഹം. പക്ക ട്രഡീഷണല്‍ വിവാഹമായിരിക്കും. തമിഴ് ബ്രാഹ്മണ വിവാഹത്തിന്റെ ചടങ്ങുകളായിരിക്കും ഉണ്ടാവുക.

തന്റെ ഒരു സിനിമ പോലും ഭാവി വരന്‍ കണ്ടിട്ടില്ലെന്ന് രാധിക; ക്ലാസ്‌മേറ്റ്‌സും കണ്ടില്ലേ...?

ഇതൊരു പ്രണയ വിവാഹമല്ല. മാട്രിമോണി വഴിയാണ് രാധിക തന്റെ കണവനെ കണ്ടെത്തിയത്. പിന്നീട് ഇരുവീട്ടുകാരും ആലോചിച്ച് വിവാഹത്തിലെത്തുകയായിരുന്നു

തന്റെ ഒരു സിനിമ പോലും ഭാവി വരന്‍ കണ്ടിട്ടില്ലെന്ന് രാധിക; ക്ലാസ്‌മേറ്റ്‌സും കണ്ടില്ലേ...?

താന്‍ ഒരു നടിയാണെന്ന് അറിയാമെന്നും എന്നാല്‍ തന്റെ സിനിമകളൊന്നും അഭില്‍ കണ്ടില്ല എന്നും രാധിക തന്നെയാണ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. വിവാഹ നിശ്ചയത്തിന് ശേഷം അഭിനയിച്ച പാട്ടിന്റെ വീഡിയോ കണ്ടിട്ടുണ്ടത്രെ

തന്റെ ഒരു സിനിമ പോലും ഭാവി വരന്‍ കണ്ടിട്ടില്ലെന്ന് രാധിക; ക്ലാസ്‌മേറ്റ്‌സും കണ്ടില്ലേ...?

സിനിമ കാണാന്‍ ഭാവി വരനോട് ആവശ്യപ്പെട്ടില്ലെ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി. എപ്പോഴാണ് അഭില്‍ ഇഷ്ടപ്പെട്ട് കാണുന്നത് അപ്പോള്‍ കണ്ടാല്‍ മതിയെന്നും പറഞ്ഞു. എന്തായാലും അക്കാര്യത്തില്‍ രാധിക സന്തോഷവതിയാണ്

തന്റെ ഒരു സിനിമ പോലും ഭാവി വരന്‍ കണ്ടിട്ടില്ലെന്ന് രാധിക; ക്ലാസ്‌മേറ്റ്‌സും കണ്ടില്ലേ...?

2013 ലാണ് രാധികയുടെ ഒടുവിലത്തെ സിനിമ റിലീസായത്. ക്ലാസ്‌മേറ്റ്‌സിലൂടെ ശ്രദ്ധേയായ രാധിക കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമ വിട്ട്, തന്റെ ക്രേസായ പെയിന്റിങിലേക്ക് തിരിയുകയായിരുന്നു.

തന്റെ ഒരു സിനിമ പോലും ഭാവി വരന്‍ കണ്ടിട്ടില്ലെന്ന് രാധിക; ക്ലാസ്‌മേറ്റ്‌സും കണ്ടില്ലേ...?

വിവാഹം കഴിഞ്ഞാല്‍ രാധിക ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോകും. വിവാഹ ശേഷവും എന്റെ ഇഷ്ടങ്ങളും സ്വപ്‌നങ്ങളും എനിക്കൊപ്പം തന്നെ ഉണ്ടാവുമെന്നും, നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കുമെന്നും രാധിക പറഞ്ഞു

English summary
Radhika says that her fiance has not seen any of her movies. "Abhil was born and brought up in Mumbai and then he moved to Dubai. His parents are from Thrissur. Though his family members know that I am an actress, he has not seen any of my movies. After the engagement, he saw a video of a song I acted in, on YouTube, that's it," gushes Radhika.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam