എന്റെ സിനിമ എല്‍ ഫോര്‍ ലവ് അല്ല: അഞ്ജലി മേനോന്‍
നസ്‌റിയ നസീമും ഫഹദ് ഫാസിലും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നതോടെ ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പേരും ശ്രദ്ധിക്കപ്പെട്ടു. യുവതാരങ്ങളെ അണി നിരത്തി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദും നസ്‌റിയയും ആദ്യമായി ജോഡി ചേരുന്നത്. ചിത്രത്തിന്റെ പേര് എല്‍ ഫോര്‍ ലവ് എന്നും പറഞ്ഞു കേട്ടിരുന്നു.
എന്നാല്‍ തന്റെ പുതിയ ചിത്രം എല്‍ ഫോര്‍ ലവ് അല്ലെന്ന് സംവിധായക അഞ്ജലി മേനോന്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അഞ്ജലി ഇക്കാര്യം അറിയിച്ചത്. അഞ്ജലി മേനോന്‍ ചിത്രത്തെ കുറിച്ച പ്രഖ്യാപനം നല്‍കിയതുമുതല്‍ ചിത്രത്തിന്റെ ഓരോ സ്‌റ്റെപ്പും വാര്‍ത്തകളില്‍ ഇടം നേടിരുന്നു. അതിനിടയിലാണ് എല്‍ ഫോര്‍ ലവ് എന്നാണ് ചിത്രത്തിന്റെ പേരെന്നും പ്രചരിച്ചത്. എന്നാല്‍ ഇതാണ് ഇപ്പോള്‍ സംവിധായക തിരുത്തിയിരിക്കുന്നത്.

ഫഹദിനെയും നസ്‌റിയെയും കൂടാതെ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഇഷ തല്‍വാര്‍, നിത്യ മേനോന്‍ പാര്‍വതി മേനോന്‍ തുടങ്ങിയ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം ബാംഗ്ലൂരില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകന്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിക്കുന്നത്.
ഞങ്ങളുടെ ചിത്രം പൂര്‍ണമായും എന്റര്‍ടൈന്‍മെന്റായിരിക്കും. ഒരു ഹാസ്യ ചിത്രം. പുതുതലമുറകളുടെ കാഴ്ചപ്പാടിലൂടെയാണ് സിനിമ ചിത്രീകരിക്കുന്നതെന്നും ഫെബ്രവരിയോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നുമാണ് കരുതുന്നതെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.


Click it and Unblock the Notifications