എന്റെ സിനിമ ഒരിക്കലും അച്ഛന്റെ പോലെയാകില്ല
തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കറും അങ്ങനെ അച്ഛന്റെ വഴിയെ വരികയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ആദ്യത്തെ ചിത്രം പിടിക്കുന്നതിന്റെ തിരക്കിലാണ് നിഥിന്‍.
ഇടിവെട്ട് ഡയലോഗുകളെഴുതി മലയാളികളെ വിറപ്പിച്ച തിരക്കഥാകൃത്താണ് രണ്‍ജി പണിക്കര്‍. തന്റെ ചിത്രത്തില്‍ നിന്ന് അങ്ങനെ ഒന്ന് പ്രതീക്ഷിക്കരുതെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ നിഥിന്‍ പറഞ്ഞു.

അച്ഛന്റെ ചിത്രം പോലെയായിരിക്കില്ല എന്റെ ചിത്രം. ഇതൊരു ആക്ഷന്‍ ചിത്രമാണ്. അച്ഛനില്‍ നിന്ന് സിനിമയിലെത്താന്‍ ഇന്‍സ്പിരേഷന്‍ ലഭിച്ചിട്ടുണ്ട്. പക്ഷെ തന്റെ ചിത്രത്തില്‍ ഒരിക്കലും അച്ഛന്റെ സ്റ്റൈല്‍ പ്രതിഫലിക്കില്ല- നിഥിന്‍ പറഞ്ഞു.
ദ കിങ്, ദുബായി, രൗദ്രം, ദ കിങ് ആന്റ് ദി കമ്മീഷ്ണര്‍ എന്നീ മമ്മൂട്ടിയുടെ ഇടിവെട്ട് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ആളാണ് രണ്‍ജി പണിക്കര്‍. അഭിനയ രംഗത്തെത്തിയപ്പോള്‍ മുന്നറിയിപ്പ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്‌ക്കൊപ്പം അവിടെയും പ്രത്യക്ഷപ്പെട്ടു.
ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നിഥിന്‍ മമ്മൂട്ടിയെ അവതരിപ്പിയ്ക്കുന്നത്. ഒരു രസികന്‍ പൊലീസ് ആയിരിക്കും. നിഥിന്‍ തന്നെ കഥയും തിരക്കഥയും എഴുതുന്ന ചിത്രം നിര്‍മിയ്ക്കുന്ന ചിത്രം ആന്റോ ജോസഫും രണ്‍ജി പണിക്കറും ചേര്‍ന്നാണ്.
ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഒഫ് വെയില്‍സില്‍ നിന്ന് എം ബി എ ബിരുദം നേടിയ നിഥിന്‍ ഷാജി കൈലാസിന്റെയും രണ്‍ജി പണിക്കരുടെയും ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications