ഒറ്റ സിനിമ കൊണ്ട് മതിയായി, ഇനി തെലുങ്കിലേക്കില്ല എന്ന് മിയ
തമിഴിലും തെലുങ്കിലുമൊക്കെ ചുറ്റിത്തിരിഞ്ഞ് ഒടുവില്‍ മിയ മലയാളത്തിലേക്ക് തിരിച്ചെത്തി. അനൂപ് മേനോനൊപ്പം അഭിനയിച്ച എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ റിലീസായത്. ചിത്രത്തില്‍ നടിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് മേക്കപ്പ് മാന്റെയും ഛായാഗ്രഹകന്റെയും മിടുക്കാണെന്നാണ് മിയ പറഞ്ഞത്.

കഴിഞ്ഞ എട്ട് വര്‍ഷം തമിഴിലും, തെലുങ്കിലും ധാരാളം സിനിമകള്‍ ചെയ്തു. അതോടെ ഒരു കാര്യം വ്യക്തമായി എന്ന് മിയ പറയുന്നു. മലയാളത്തില്‍ കിട്ടിയ സംതൃപ്തി മറ്റൊരു ഭാഷയിലും എനിക്ക് കിട്ടിയിട്ടില്ല. തെലുങ്കില്‍ ആദ്യത്തെ ചിത്രം ചെയ്തപ്പോള്‍ തന്നെ കഥാപാത്രത്തിന് ഭാഷ എത്രത്തോളം പ്രധാനനമാണെന്ന് എനിക്ക് ബോധ്യമായിരുന്നു. അതോടെ ഇനി തെലുങ്ക് സിനിമ ഇല്ല എന്ന് ഞാന്‍ തീരുമാനിച്ചു.
തമിഴ് ഇപ്പോള്‍ എഴുതാനും വായിക്കാനും പറയാനുമെല്ലാം അറിയാം. തമിഴ് വായിക്കുന്നത് വളരെ ആസ്വദിക്കുകയാണ് ഞാനിപ്പോള്‍. മലയാളവുമായി തമിഴിന് നല്ല സാമ്യമുണ്ട്. തമിഴും തെലുങ്കും വളരെ പ്രൊഫഷണലാണ്. രണ്ട് ഭാഷകളിലും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. പക്ഷെ മലയാളത്തിനപ്പുറമല്ല എനിക്ക് മറ്റേതൊരു ഭാഷാചിത്രവും- മിയ പറഞ്ഞു


Click it and Unblock the Notifications











