നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു: കാളിദാസ്

By Aswathi

അങ്ങനെ ജയറാമിന്റെ മകനും അച്ഛന്റെ വഴി പിന്തുടര്‍ന്ന് സിനിമയിലെത്തി. മലയാളത്തിലല്ലെങ്കില്‍ കൂടെ കാളിദാസിന്റെ മടങ്ങിവരവ് കേരളക്കരയിലും ആഘോഷം തന്നെയാണ്. ബാലതാരമായുള്ള ആദ്യ വരവില്‍ ദേശീയ പുരസ്‌കാരവുമായാണ് കാളിദാസ് മടങ്ങിയത്. 'കൊച്ചു കൊച്ചു സന്തോഷത്തി'ലെയും 'എന്റെ വീട് ആപ്പൂന്റെയും' എന്ന ചിത്രത്തിലെയും അഭിനയം മലയാളികള്‍ക്ക് അത്ര പെട്ടന്നങ്ങ് മറക്കാനൊക്കുമോ.

ഇക്കഴിഞ്ഞ വിജയ് പുരസ്‌കാര നിശയില്‍ അച്ഛനെയും സദസിനെയും ഞട്ടിച്ചുകൊണ്ടുള്ള മിമിക്രി പ്രകടനമാണ് കാളിദാസിനെ തന്റെ സിനിമയിലേക്ക് ക്ഷണിക്കാന്‍ കാരണമെന്ന് സംവിധായകന്‍ ബാലാജി തരണീതരന്‍ പറഞ്ഞു. മറ്റു താരപുത്രന്മാര്‍ക്കൊന്നും ലഭിക്കാത്ത സ്വീകരണമാണ് തമിഴില്‍ കാളിദാസിന് ലഭിച്ചതും. ഉലകനായകന്റെ കൈപിടിച്ച് വേദിയിലെത്തി. കാളിദാസിന്റെ സിനിമാ പ്രവേശനം കമല്‍ ഹസന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സിനിമ തന്നെയാണ് തന്റെ മേഖലയെന്ന് കാളിദാസ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ തമിഴൂടെയായിരിക്കണം വരവ് എന്നോ മറ്റോ ഒന്നും നേരത്തെ തീരുമാനിച്ചതല്ല. നല്ല സ്‌ക്രിപ്റ്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. അങ്ങനെയിരുന്നപ്പോഴാണ് ബാലാജിയുടെ കഥ കിട്ടിയത്. ഇഷ്ടപ്പെട്ടു, ഏറ്റെടുത്തു- കാളിദാസ് പറഞ്ഞു. ഈ ചിത്രം മികച്ചതാക്കാന്‍ കഴിയുമെന്ന വിശ്വാസം തനിക്കുണ്ടെന്നും കാളിദാസ് പറയുന്നു.

മലയാളത്തിലും വരാന്‍ കാത്തിരിക്കുകയാണെന്ന് കാളിദാസ് പറഞ്ഞു. ശക്തമായ ഒരു തിരക്കഥ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മലയാളത്തില്‍ അഭിനയിക്കും. പുതിയ ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കാളിദാസ് അധികമൊന്നും പറഞ്ഞില്ല. കൂടുതലൊന്നും പുറത്തുപറയാനുള്ള സ്വാതന്ത്രം എനിക്കില്ല. എന്നിരിക്കിലും വ്യത്യസ്തമായ ഒരു വിരുന്നായിരിക്കും ബാലാജിയുടെ 'ഒരു പക്ക കഥൈ' എന്ന് കാളിദാസ് പറഞ്ഞു.

കാളിദാസിന്റെ സിനിമയുടെ ലോഞ്ചിങ് ചടങ്ങിനിടെ എടുത്ത ഫോട്ടോകള്‍ കാണൂ

കമലിന്റെ കൈപിടിച്ച്

നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

ഉലകനായകന്‍ കമല്‍ ഹസനാണ് കാളിദാസിനെ വേദിയിലേക്ക് ആനയിച്ചത്.

കടുംബത്തോടൊപ്പം

നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

ചടങ്ങില്‍ ജയറാമും ഭാര്യയും നടിയുമായ പാര്‍വ്വതിയും കാളിദാസനും മകള്‍ മാളവികയും

കമലിനൊപ്പം

നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

ജയറാമും കുടുംബവും കമല്‍ ഹസനൊപ്പം

ഇവരുടേതാണ് സിനിമ

നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

കാളിദാസിന്റെ അരങ്ങേറ്റ ചിത്രം 'ഒരു പക്ക കഥൈ'യുടെ സംവിധായകന്‍ ബാലാജി തരണീതരനും പിന്നണിയ്ക്കുമൊപ്പം ജയറാമും കമലും കാളിദാസും

അച്ഛനും മകനും

നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

ചടങ്ങില്‍ ജയറാമും കാളിദാസും

കമലിനൊപ്പം

നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

കമല്‍ ഹസനൊപ്പം ജയറാമും കാളിദാസും

ഇത് ഭാഗ്യം

നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

ഇതാദ്യമായായിരിക്കും ഒരു താരപുത്രന്റെ അരങ്ങേറ്റത്തെ കുറിച്ച് മറ്റൊരു പ്രമുഖ നടന്‍ പ്രഖ്യാപനം നടത്തുന്നത്. അതും ഉലകനായകന്‍ കമല്‍ ഹസനെ പോലൊരു താരം. ജയറാമുമായുള്ള സൗഹൃദം മാത്രമാണ് ഇതിന് കാരണം എന്നുമോര്‍ക്കണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X