സ്വവര്‍ഗാനുരാഗികളില്‍ സംഭവിക്കുന്നത്
സ്വവര്‍ഗാനുരാഗികളുടെ കഥ പറയുന്ന ചിത്രമാണ് എന്‍ പത്മകുമാറിന്റെ മൈ ലൈഫ് പാര്‍ട്‌നര്‍. സ്വര്‍ഗാനുരാഗം കുറ്റകരമാണെന്ന സുപ്രീം കോടതി വിധിയ്ക്ക് ശേഷം മലയാളത്തിലിറങ്ങുന്ന ആദ്യത്തെ ചിത്രത്തില്‍ അഭിനയിക്കുന്നത് ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അനുശ്രീയും അജ്മല്‍, സുദേവ് നായര്‍ തുടങ്ങിയവരുമാണ്.
റിച്ചാര്‍ഡും കിരണും ആത്മ സുഹൃത്തുക്കളാണ്. ജീവിതത്തില്‍ ഇരുവരും അഭിമൂഖീകരിക്കുന്ന പ്രശ്‌നങ്ങളും ഏറെ കുറെ ഒന്ന് പോലെ. അതില്‍ നിന്ന് കുടുംബ ബന്ധങ്ങളെക്കാള്‍ സൗഹൃദത്തിനാണ് പ്രാധാന്യം എന്നവര്‍ തിരച്ചറിയുന്നു. ഇരുവരുടെയും ജീവിതത്തിലേക്ക് മറ്റൊരംഗം വാരാന്‍ താത്പര്യമില്ലാത്തതുകൊണ്ട് അവര്‍ സ്വവര്‍ഗാനുരാഗികളായി ജീവിക്കുന്നു. സൗഹൃദത്തിന്റെ തീക്ഷണതയും ഒരാളില്ലാതെ മറ്റെയാള്‍ക്ക് കഴില്ലെന്നുമുള്ള തിരച്ചറിവില്‍നിന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്.

പക്ഷെ അവര്‍ക്കിടയിലേക്ക് ഒരു കുഞ്ഞിനെ വേണം എന്ന ആഗ്രഹമാണ് പിന്നെ കഥയില്‍ ഗതിവ്യത്യാസം വരുത്തുന്നത്. അതിന് വേണ്ടി റിച്ചാര്‍ഡിനോട് ഒരു വിവാഹം കഴിക്കാന്‍ കിരണ്‍ നിര്‍ബന്ധിക്കുന്നു. കുഞ്ഞിന് വേണ്ടി മാത്രം. അങ്ങനെയാണ് പാര്‍വതി എന്ന അനാഥ പെണ്‍കുട്ടിയെ റിച്ചാര്‍ഡ് വിവാഹം കഴിക്കുന്നത്. പക്ഷെ രണ്ട് പേരുടെയും ഉദ്ദേശം പാര്‍വതിയോട് പറഞ്ഞിരുന്നില്ല.
പിന്നീട് കിരണിന്റെയും റിച്ചാര്‍ഡിന്റെയും ജീവിതത്തില്‍ സംഭവിക്കുന്നതും പാര്‍വതി സത്യങ്ങള്‍ തിരിച്ചറിയുന്നതുമെല്ലാമായാണ് കഥ വികസിക്കുന്നത്. പാര്‍വതിയായി അനുശ്രീയെത്തുമ്പോള്‍ റിച്ചാര്‍ഡായി അജ്മലും കിരണായി സുദേവ് നായരും വരുന്നു. അദ്യകാല നടി സുകന്യ ഒരു ഡോക്ടറിന്റെ വേഷത്തില്‍ മൈ ലൈഫ് പാര്‍ട്‌നറില്‍ അഭിനയിക്കുന്നുണ്ട്. എന്‍ പത്മകുമാര്‍ തന്നെയാണ് കഥയ്ക്ക് തിരക്കഥയെഴുതിയതും.


Click it and Unblock the Notifications











