എന്റെ പ്രണയം ആരുടെയോ ഭാവന: കാജല്‍

By Aswathi

നായികമാരുടെ പ്രണയകഥകള്‍ പ്രചരിക്കുന്നത് പെട്ടന്നാണ്. ഒടുവില്‍ കേട്ടത് തെന്നിന്ത്യയില്‍ ഇപ്പോള്‍ തിരക്കേറിയ നടിമാരിലൊരാളായ കാജല്‍ അഗര്‍വാളിനെ കുറിച്ചായിരുന്നു. കാജല്‍ കാമുകനൊപ്പം നില്‍ക്കുന്ന ഫോട്ടോ എന്ന് പറഞ്ഞ് ഒരു ചിത്രവും സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. എന്നാല്‍ തന്റെ പ്രണയവാര്‍ത്തകളെ കുറിച്ചുള്ള വിശദീകരണവുമായി താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

എന്റെ പ്രണയത്തെ കുറിച്ച് പരക്കുന്ന വാര്‍ത്തകളെല്ലാം അവാസ്തവമാണെന്നാണ് കാജല്‍ പറയുന്നത്. ഒരു വ്യവസായിയുമായി ഞാന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ആരുടേയോ ഭാവന മാത്രമാണ്. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല. കരിയറില്‍ തിരക്കിലാണെന്നും മൂന്ന് വര്‍ഷത്തേക്ക് വിവാഹത്തെ കുറിച്ച് ചോദിക്കുകയേ വേണ്ടെന്നുമാണ് കാജല്‍ പറയുന്നത്.

പ്രണയ ഗോസിപ്പ്

'എന്റെ പ്രണയം ആരുടെയോ ഭാവന'

കാജലും കാമുകനുമൊന്നിച്ചുള്ള ഫോട്ടോകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇരുവരും ദുബയില്‍ അടിച്ചുപൊളിയ്ക്കുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലാകെ പരക്കുകയാണ്. ഇവരുടെ വിവാഹം ഉടനുണ്ടാകുമെന്നാണ് കേട്ടത്

കാജലിന്റെ അരങ്ങേറ്റം

'എന്റെ പ്രണയം ആരുടെയോ ഭാവന'

ക്യുന്‍ ഹോ ഗയ ന എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കാജല്‍ അഗര്‍വാളിന്റെ അരങ്ങേറ്റം. തെലുങ്ക് ചിത്രങ്ങളിലൂടെയാണ് നായികയായി വേഷമിട്ട് തുടങ്ങിയത്

മഗധീരയുടെ വിജയം

'എന്റെ പ്രണയം ആരുടെയോ ഭാവന'

മഗധീര എന്ന തെലുങ്ക് ചിത്രത്തിലൂടെ കാജലിന്റെ ഗ്രാഫ് ഒറ്റയടിയ്ക്ക് ഉയര്‍ന്നു. തെലുങ്കില്‍ ശ്രദ്ധിക്കപ്പെട്ടതിനൊപ്പം തമിഴില്‍ നിന്നും ധാരാളം അവസരങ്ങള്‍ കാജലിനെ തേടിയെത്തി.

ഡാര്‍ലിങ്

'എന്റെ പ്രണയം ആരുടെയോ ഭാവന'


തെലുങ്കില്‍ വീണ്ടും കാജലിന് ഭാഗ്യം കൊണ്ടുവന്നത് ഡാളിങ് എന്ന ചിത്രമാണ്. ഇതോടെ കാജല്‍ തെലുങ്കിന്റെ ഡാര്‍ലിങായി.

ബൃന്ദാവനിലൂടെ ആദ്യ പുരസ്‌കാരം

'എന്റെ പ്രണയം ആരുടെയോ ഭാവന'

ബൃന്ദാവന്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ കാജലിന് ആദ്യ പുരസ്‌കാരം ലഭിച്ചു. നന്ദിനി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്

സിങ്കമായി ഹിന്ദിയില്‍

'എന്റെ പ്രണയം ആരുടെയോ ഭാവന'

തമിഴില്‍ സൂപ്പര്‍ ഹിറ്റായ സൂര്യയുടെ സിങ്കം ഹിന്ദിയിലെത്തിയപ്പോള്‍ നായിക കാജലായിരുന്നു. ഹിന്ദിയില്‍ ഒരു തിരിച്ചു പോക്കും കാലുറപ്പിക്കലുമായിരുന്നു സിങ്കം

തമിഴില്‍ ആദ്യ പുരസ്‌കാരം

'എന്റെ പ്രണയം ആരുടെയോ ഭാവന'

വിജയ് നായകനായ തുപ്പാക്കി എന്ന ചിത്രത്തിലൂടെയാണ് കാജലിന് തമിഴില്‍ നിന്ന് ആദ്യത്തെ പുരസ്‌കാരം ലഭിച്ചത്. അതിനിടയില്‍ സൂര്യയ്ക്കും കാര്‍ത്തയ്ക്കുമൊപ്പമെല്ലാം അഭിനയിച്ച ചിത്രങ്ങളിലൂടെ കാജല്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ജില്ലയില്‍ വന്നുനില്‍ക്കുന്നു

'എന്റെ പ്രണയം ആരുടെയോ ഭാവന'

രണ്ട് ഇന്റസ്ട്രിയിലെ സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിച്ച ജില്ലയുടെ ഭാഗമാകാന്‍ കഴിഞ്ഞതാണ് ഇപ്പോള്‍ കാജലിന്റെ ഭാഗ്യം. ഒടുവില്‍ റിലീസായ ചിത്രവും ജില്ല തന്നെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X