എന്റെ മേക്കോവര്‍ കണ്ട് ഞാന്‍ കരഞ്ഞു പോയി
ഞാന്‍ നിന്നോട് കൂടെയുണ്ട് എന്ന ചിത്രത്തിലൂടെ ഒരു തെന്നിന്ത്യന്‍ നടി കൂടെ മലയാളക്കരയിലെത്തുകയാണ്, അപര്‍ണ വിനോദ്. പ്രിയാനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരത്തിന്റെ താരജോഡിയായിട്ടാണ് അപര്‍ണ വിനോദിന്റെ വരവ്.
മോഡേണ്‍ വസ്ത്രങ്ങളിലൂടെയും മേക്കപ്പിലൂടെയും മാഗസിന്‍ കവറുകളില്‍ തിളങ്ങുന്ന അപര്‍ണ തന്റെ ആദ്യ ചിത്രത്തിലെ മേക്കോവര്‍ കണ്ട് കരഞ്ഞുപോയെന്നാണ് പറയുന്നത്. ഇത്രമാത്രം കരയാന്‍ എന്തിരിയ്ക്കുന്നു എന്നാവും.

ഒരു പക്ക ഗ്രാമത്തിലെ പെണ്‍കുട്ടിയായിട്ടാണ് അപര്‍ണ ചിത്രത്തിലെത്തുന്നത്. സ്‌ട്രൈറ്റ് ചെയ്ത് സുന്ദരമാക്കിയ മുടിയൊക്കെ ഗ്രാമപശ്ചാത്തലത്തിലാക്കി മാറ്റി. മേക്കപ് മാന്‍ ഏറെ കഷ്ടപ്പെട്ടു എന്നും നടി പറയുന്നു. മേക്കൊപ്പൊക്കെ കഴിഞ്ഞ് കണ്ണാടി നോക്കിയപ്പോള്‍ താരത്തോട് കരഞ്ഞുപോയത്രെ. ഷൂട്ടിങ് കഴിയുന്നതുവെര പിന്നെ കണ്ണാടി നോക്കിയിട്ടില്ലെന്നാണ് അപര്‍ണ വിനോദ് പറയുന്നത്.

സിദ്ദാര്‍ത്ഥിനൊപ്പം വിനയ് ഫോര്‍ട്ടും ഒരു പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ പഠനം കഴിഞ്ഞ് ചെറിയൊരു ബ്രേക്കെടുത്തിരിയ്ക്കുമ്പോള്‍ ഛായാഗ്രഹകന്‍ ഷാന്‍ റഹ്മാനാണ് മലയാളത്തിലെ ഈ ഒരു ഓഫര്‍ മുന്നോട്ട് വച്ചത്. അപ്പോള്‍ കോളേജില്‍ ചേര്‍ന്നതേ ഉണ്ടായിരുന്നുള്ളൂ. പഠനം നിര്‍ത്തിവച്ച് ഷൂട്ടിങിന് വന്നു. ആ തീരുമാനം തെറ്റായിരുന്നു എന്ന് തോന്നുന്നില്ലെന്നും നടി പറഞ്ഞു.


Click it and Unblock the Notifications











