»   » വിവാഹം ഉടനുണ്ടാകുമെന്ന് മീര നന്ദന്‍

വിവാഹം ഉടനുണ്ടാകുമെന്ന് മീര നന്ദന്‍

Posted By:
Subscribe to Filmibeat Malayalam

നല്ലകാലത്ത് കുറച്ച് നല്ല ചിത്രങ്ങളില്‍ അഭിനയിച്ച് അധികം പ്രായമാകും മുമ്പ് വിവാഹം ചെയ്ത് സെറ്റിലാവുകയെന്നതാണ് ഇപ്പോഴത്തെ നായികനടിമാരുടെ ഒരു രീതി. ഇത്തരത്തില്‍ സിനിമ വിട്ടുപോയവര്‍ ഏറെയുണ്ട്. ഇപ്പോഴിതാ മീര നന്ദനും വിവാഹവഴിയിലാണ്.

അടുത്തകാലത്തൊന്നും വിവാഹത്തെക്കുറിച്ച് ചിന്തിയ്ക്കുന്നില്ലെന്ന് കുറച്ച് മുമ്പ് പറഞ്ഞ മീര കഴിഞ്ഞ ദിവസം തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. കൊച്ചിയല്‍ നടന്ന ഒരു റേഡിയോ അവാര്‍ഡ് പരിപാടിയിലാണ് മീര തന്റെ കല്യാണക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വരന്‍ ആരാണെന്നോ എന്ത് ചെയ്യുന്നുവെന്നോഉള്ള കാര്യം മീര വെളിപ്പെടുത്തിയിട്ടില്ല. വിവാവഹത്തിന് ശേഷം അഭിനയം നിര്‍ത്തുമോയെന്നകാര്യത്തെക്കുറിച്ചും മീരയൊന്നും പറഞ്ഞിട്ടില്ല.

ലാല്‍ ജോസിന്റെ മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലുമായി മീര ഏറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.

English summary
Actress Meera Nandan said that her marriage can be expected soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam