സ്വാതി റെഡ്ഡി വിവാഹിതയാകുകയാണോ?

By Aswathi

നടിമാരെയെല്ലാം കെട്ടിച്ചയക്കാനുള്ള തിരക്കിലാണ് പ്രേക്ഷകരെന്ന് തോന്നുന്നു. ഓരോ ദിവസവും ഓരോ നായികമാരുടെ വിവാഹ വാര്‍ത്തകളല്ലേ കേള്‍ക്കുന്നത്. ഒടുവില്‍ കേട്ടത് മലയാളികള്‍ക്കും പരിചിതമായ തെന്നിന്ത്യന്‍ നടി സ്വാതി റെഡ്ഡിയുടെ വിവാഹത്തെ കുറിച്ചായിരുന്നു.

ഒരു തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട ചെന്നൈക്കാരനായ ബിസ്‌നസുകാരനുമായി സ്വാതി പ്രണയത്തിലായിരുന്നെന്നും ഇരുവീട്ടുകാരുടെയും സമ്മതത്തോടെ താരം വിവാഹത്തിനൊരുങ്ങുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ഈ വര്‍ഷം അവസാനത്തോടെ വിവാഹം നടക്കുമെന്നും കേട്ടു. സംഗതി സത്യമാണോ, തുടര്‍ന്ന് വായിക്കൂ...

വിവാഹത്തിനൊരുങ്ങുന്നോ?

സ്വാതിയ്ക്കും വരനെ കണ്ടു പിടിച്ചു?

ഒരു തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ടയാളുമായി ഈ വര്‍ഷം അവസാനം സ്വാതിയുടെ വിവാഹം നടക്കുമെന്നായിരുന്നു വാര്‍ത്തകള്‍

 പ്രണയത്തിലായിരുന്നോ

സ്വാതിയ്ക്കും വരനെ കണ്ടു പിടിച്ചു?

ഇയാളുമായി സ്വാതി പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ധം ഇരുവീട്ടുകാരും അംഗീകരിച്ചെന്നും അങ്ങിനെയാണ് വിവാഹത്തിലെത്തിയതുമെന്നാണ് കേട്ടത്

 സംഗതി സത്യമാണോ

സ്വാതിയ്ക്കും വരനെ കണ്ടു പിടിച്ചു?

എന്നാല്‍ വാര്‍ത്തകള്‍ സ്വാതി നിഷേധിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു സ്വാതിയുടെ പ്രതികരണം.

സ്വാതിയുടെ പോസ്റ്റ്

സ്വാതിയ്ക്കും വരനെ കണ്ടു പിടിച്ചു?

പിന്നെയും അനാവശ്യ വിവാഹ ഗോസിപ്പുകള്‍ പരക്കുന്നു. ഒരു തെലുങ്ക് ചാനലിലാണ് എന്റെ വിവാഹത്തെ സംബന്ധിച്ച വാര്‍ത്തകള്‍ കേട്ടത്. ഒരു തമിഴ് ഹീറോ ആണത്രെ എന്റെ വരന്‍. എന്നാല്‍ ഈ പറഞ്ഞതിലൊന്നും സത്യമില്ല- സ്വാതി പോസ്റ്റി

എനിക്ക് പ്രണയം

സ്വാതിയ്ക്കും വരനെ കണ്ടു പിടിച്ചു?

പക്ഷെ തനിക്ക് പ്രണയമുണ്ടെന്നും സ്വാതി സമ്മതിച്ചു. അത് പക്ഷെ തന്റെ ഫ്രിഡ്ജിനോടും അതിനകത്തിരിക്കുന്ന ഭക്ഷണത്തിനോടുമാണ്.

സ്വാതി എന്ന നടി

സ്വാതിയ്ക്കും വരനെ കണ്ടു പിടിച്ചു?

'ഡെയിന്‍ഞ്ചര്‍' എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയെങ്കിലും 'സുബ്രഹ്മണ്യപുരം' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാതി ശ്രദ്ധിക്കപ്പെട്ടത്. സ്വാതിയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു അത്.

മലയാളികള്‍ക്ക് പരിചിതം

സ്വാതിയ്ക്കും വരനെ കണ്ടു പിടിച്ചു?

'ആമേന്‍' എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് മലയാളി പ്രേക്ഷകര്‍ക്ക് പരിചിതം. പിന്നീട് 'നോര്‍ത്ത 24 കാതം' എന്ന ചിത്രത്തിലൂടെ വീണ്ടും ഫഹദിനൊപ്പം വന്നു. 'മോസായിലെ കുതിരമീനുകളാ'ണ് ഒടുവില്‍ മലയാളത്തില്‍ ചെയ്തത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X