അമ്മ നിര്‍ബന്ധിച്ചതുകൊണ്ട് സിനിമയിലെത്തി: അന്‍സിബ
ദൃശ്യം എന്ന സിനിമയിലൂടെയാണ് മലയാളികള്‍ക്ക് അന്‍സിബ എന്ന നടിയെ പരിചയം. എന്നാല്‍ അതിനുമുമ്പ് താരം മലയാളത്തില്‍ ടിവി അവതാരികയായും തമിഴില്‍ നടിയായയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. എന്നിരിക്കിലും ദൃശ്യത്തിലെ പ്ലസ്ടുകാരി തന്നെയാണ് അന്‍സിബയെ പ്രശസ്തയാക്കിയത്. ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണം തന്റെ അമ്മ മാത്രമാണെന്ന് അന്‍സിബ പറയുന്നു.
താനൊരിക്കലും സിനിമയിലേക്ക് വരേണ്ടതായിരുന്നില്ലെന്നാണ് അന്‍സിബ പറയുന്നത്. അമ്മയാണ് സിനിമയിലഭിനയിക്കാന്‍ നിര്‍ബന്ധിച്ചത്. സിനിമയും അഭിനയവും അമ്മയ്ക്ക് വളരെ ഇഷ്ടമുള്ള മേഖലയാണ്. അമ്മ അപ്പോള്‍ നിര്‍ബന്ധിച്ച് ഇറക്കിയതുകൊണ്ട് എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ താന്‍ സിനിമയെയും അഭിനയത്തെയും ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും ആസ്വദിക്കുന്നുവെന്നും അന്‍സിബ പറയുന്നു.

എന്നാല്‍ ദൃശ്യം എന്ന ചിത്രത്തിലൂടെ ലഭിച്ച ഇമേജ് മാറ്റനാണ് അന്‍സിബ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അന്‍സിബയെ സമപ്രായക്കാരായ കുട്ടികള്‍ വന്ന് ദൃശ്യത്തിലെ പ്ലസ്ുകാകിയെ മനസ്സില്‍ വച്ച് 'മോളെ' എന്നാണത്രെ സംബോധന ചെയ്യുന്നത്. ഇതില്‍ നിന്ന് ഒന്ന് മാറി വ്യത്യസ്തമായതും റൊമാന്റിക്കായതുമായ വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതായി അന്‍സിബ പറഞ്ഞു.
നവാഗതനായ ടി തൗസീഫ് സംവിധാനം ചെയ്യുന്ന ജോണ്‍ ഹോനായി എന്ന ചിത്രത്തിലാണ് അന്‍സിബ ഇപ്പോള്‍ അഭിനയിക്കുന്നത്. ക്രിഷ് ജെ സത്താറാണ് ചിത്രത്തില്‍ അന്‍സിബയുടെ നായകന്‍. ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രത്തെ സ്മരിച്ചാണ് ചിത്രത്തിന് പേരു നല്‍കിയത്. ഒരു ഹാസ്യ പ്രണയ ചിത്രായിരിക്കും ജോണ്‍ ഹോനായി.


Click it and Unblock the Notifications











