»   » തന്റെ ചിത്രത്തില്‍ മഞ്ജുവല്ല നായിക; സലീം അഹമ്മദ്

തന്റെ ചിത്രത്തില്‍ മഞ്ജുവല്ല നായിക; സലീം അഹമ്മദ്

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്തും മോഹന്‍ ലാലും ഒന്നിക്കുന്ന മാന്‍ഫ്രൈഡെ, കുഞ്ചാക്കോ ബോബനും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു, സുരേഷ് ഗോപിയും സലീം അഹമ്മദും ഒന്നിക്കുന്ന പുതിയ ചിത്രം അങ്ങനെ മഞ്ജവിന്റെ തിരിച്ചുവരവ് ഒത്തിരി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചുകൊണ്ടാണെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ തന്റെ ചിത്രത്തിലെ നായിക മഞ്ജുവല്ലെന്ന് സലീം അഹമദ്.

സുരേഷ് ഗോപിയെ നായകനാക്കി സലീം അഹമ്മദ് ഒരുക്കുന്ന ചിത്രത്തിലെ നായിക മഞ്ജു വാര്യരാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയാണ് ഈ റിപ്പോര്‍ട്ടിന് പ്രചരണം ഏറെ നല്‍കിയത്. എന്നാല്‍ അത്തരമൊരു വാര്‍ത്ത വ്യാജമാണെന്ന് സംവിധായകന്‍ തന്നെ അറിയിച്ചിരിക്കുകയാണ്.

Manju Warrier

സുരേഷ് ഗോപിയും മഞ്ജു വാര്യരുമായി താനൊരു ചിത്രത്തിനും ഒപ്പിട്ടിട്ടില്ല. തന്റെ പുതിയ ചിത്രം വിദേശരാജ്യങ്ങളെ പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. അതിലെ നായികാ നായകന്മാരെയൊന്നും തീരുമാനിച്ചിട്ടില്ല. ഈ മാസത്തോടെ അതിന്റെ അന്തിമ തീരുമാനങ്ങല്‍ എടുക്കും. സലീം അഹമ്മദ് വ്യക്തമാക്കി.

കളിയാട്ടം, സമ്മര്‍ ഇന്‍ ബദ്‌ലഹേം, പത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ഒന്നിച്ച സുരേഷ് ഗോപിയുമായി മഞ്ജു തന്റെ തിരിച്ചുവരവിലെ നാലാം ചിത്രത്തില്‍ അഭിനയിക്കും എന്ന് പ്രതീക്ഷിച്ച ആരാധകരുടെ മോഹം വെറുതെയായി. സുരേഷ് ഗോപിയുമായി ഒന്നിച്ച പത്രമാണ് മഞ്ജവിന്റെ ഒടുവിലത്തെ ചിത്രം.

English summary
Online buzz is that actress Manju Warrier is teaming up with Suresh Gopi in her next movie to be directed by Salim Ahamed. However, Salim has refuted the rumour. 'It's a fake news. I have not signed on Manju and Suresh Gopi for my next,' confirms Salim.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam