മോഹന്‍ലാലിനൊപ്പം ഉടന്‍ ചിത്രമില്ല: ജീത്തു ജോസഫ്

By Lakshmi

ദൃശ്യമെന്ന ചിത്രം വന്‍ വിജയമായതിന് പിന്നാലെ മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിയ്ക്കുന്നതായി ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ജീത്തു ജോസഫ് പറയുന്നത് മോഹന്‍ലാലുമായി ചേര്‍ന്ന് പുതിയൊരു ചിത്രം താന്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്നാണ്.

തന്റെ അടുത്ത പ്രൊജക്ടില്‍ മോഹന്‍ലാലാണ് നായകന്‍ എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ ഒരു അടിസ്ഥാനവുമില്ല. ഫേസ്ബുക്കിലും മറ്റും ഇത്തരം വാര്‍ത്തകള്‍ സജീവമാണ്. അത്തരത്തിലൊരു ചിത്രം തല്‍ക്കാലം പ്ലാന്‍ ചെയ്തിട്ടില്ല- ജിത്തു പറയുന്നു.

Jeethu Joseph and Mohanlal


ഇപ്പോള്‍ ദൃശ്യത്തിന്റെ തമിഴ് റീമേക്കിന്റെ ജോലികളിലാണ് ജിത്തു ജോസഫ്. ചിത്രത്തിന്റെ ഷൂട്ടിങ് ജൂണ്‍ ആദ്യവാരം തുടങ്ങുമെന്നാണ് കേള്‍ക്കുന്നത്. കമല്‍ ഹസ്സനും ഗൗതമിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നദിയ മൊയ്തുവും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദൃശ്യത്തിന്റെ കന്നഡ, തെലുങ്ക് റീമേക്കുകളുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഓരോ ഭാഷയിലും അവിടത്തെ സംസ്‌കാരത്തിനനുസരിച്ചുള്ള രീതിയില്‍ തിരക്കഥയില്‍ മാറ്റം വരുത്തിയാണ് ചെയ്തിരിക്കുന്നത്. തമിഴിലും ഇത്തരത്തിലുള്ള അത്യാവശ്യമാറ്റങ്ങളുണ്ടാകുമെന്ന് ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X