ഞാനിപ്പോള്‍ ഒരു റോമിയോ ആണ്: ഗോവിന്ദ് പത്മസൂര്യ
ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ അവതാരകനായി വന്നതിന് ശേഷം ഗോവിന്ദ് പത്മസൂര്യയുടെ താരമൂല്യം ഒറ്റയടിക്ക് കൂടിയിരുന്നു. അതും പെണ്‍കുട്ടികളുടെ ഇടയിലാണ് ഈ തള്ളിക്കയറ്റം. ജുവല്‍ മാരിയും വിധികര്‍ത്താക്കളായ പ്രിയാമണിയും നീരവും പ്രസന്നന്‍ മാസ്റ്ററുമൊക്കെ ഈ കാര്യവും പറഞ്ഞ് പത്മസൂര്യയെ ആവശ്യത്തിന് വാരാറുമുണ്ട്.
കഴിഞ്ഞ ദിവസം ഡി ഫോര്‍ ജാന്‍സിന്റെ ഗ്രാന്റ് ഫിനാലയില്‍ എല്ലാവരും ഗോവിന്ദിനെ ഒരു റോമിയോ ആയി ചിത്രീകരിക്കുമ്പോള്‍ ആരാധകര്‍ക്കു തോന്നിയിരിക്കാം, പാവം പയ്യന്‍. സൗന്ദര്യം കൂടിപ്പോയത് നടന്റെ കുഴപ്പമാണോ എന്ന്.

പക്ഷെ ഗോവിന്ദിന് ആരോടോ പ്രണയമുണ്ടെന്നും ഗോസിപ്പ് കേള്‍ക്കുന്നു. പ്രിയാമണിയും ഗോവിന്ദ് പത്മസൂര്യയും ഇഷ്ടത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. പക്ഷെ പിന്നീട് അത് പ്രിയാണണി തന്നെ തിരുത്തി. ഇനി ജുവല്‍ മേരിയാണോ?
ആലോചിച്ച് ആരും തല പുകയ്ക്കണ്ട, താനൊരു റോമിയോ ആണെന്ന് ഗോവിന്ദ് പത്മസൂര്യ തന്നെ സമ്മതിച്ചിരിക്കുകയാണ്. പക്ഷെ നിലിവില്‍ ഇപ്പോള്‍ ഒരു കാമുകിയുമില്ലത്രെ. തന്റെ ഇഷ്ടങ്ങള്‍ക്കിണങ്ങി ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ വിട്ടു കളയില്ലെന്നും ഗോവിന്ദ് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











