»   » സിനിമ മതിയായിട്ടല്ല അഭിനയം നിര്‍ത്തിയത് മഞ്ജു

സിനിമ മതിയായിട്ടല്ല അഭിനയം നിര്‍ത്തിയത് മഞ്ജു

Posted By:
Subscribe to Filmibeat Malayalam
Manju Warrier
സിനിമയില്‍ അഭിനയിച്ച് മതിയായിട്ടല്ല അഭിനയം നിര്‍ത്തിയതെന്ന് മഞ്ജു വാര്യര്‍. നൃത്തവേദിയിലേക്കുള്ള രണ്ടാംവരവില്‍ നിശാഗന്ധി ഫെസ്റ്റിവലില്‍ കുച്ചുപ്പുടി അവതരിപ്പിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മഞ്ജു.

പതിവു പോലെ സിനിമയിലേക്ക് മടങ്ങുമോയെന്ന ചോദ്യം തന്നെയാണ് ഇവിടെയും മഞ്ജുവിന് നേരിടേണ്ടി വന്നത്. 'ഇല്ല' എന്ന വാക്കില്‍ ഉത്തരം പറയാതെ ഒന്നും പറയാനാകില്ലെന്നൊരു തന്ത്രപരമായ മറുപടിയാണ് മഞ്ജു നല്‍കിയത്. ഇപ്പോള്‍ ഇവിടെ നൃത്തം ചെയ്യാന്‍ അവസരം ഒരുങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. നാളെ എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. മല്ലിക സാരാഭായിയുടെ മുന്നില്‍ നൃത്തം ചെയ്യാനായത് ഭാഗ്യമായി കരുതുന്നുവെന്നും മഞ്ജു പറഞ്ഞു.

നിശാഗന്ധി ഫെസ്റ്റിവലില്‍ ആദ്യമായാണ് മഞ്ജു വാര്യര്‍ നൃത്തം അവതരിപ്പിക്കുന്നത്. ശിവസ്തുതിയോടെ ആരംഭിച്ച നൃത്തം കൈയടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. നൃത്തം കാണാന്‍ വന്‍ സദസ്സാണ് നിശാഗന്ധി ഓഡിറ്റോറിയത്തിലേക്ക് എത്തിയത്.

അടുത്തിടെ ഗുരുവായൂര്‍ ക്ഷേത്രത്തിലും തുടര്‍ന്ന് എറണാകുളത്തും മഞ്ജു നൃത്തം അവതരിപ്പിച്ചിരുന്നു. വന്‍ മാധ്യമശ്രദ്ധ ലഭിച്ച നൃത്തം കാണാന്‍ അന്ന് നടനും ഭര്‍ത്താവുമായിരുന്ന ദിലീപ് എത്തിയിരുന്നില്ല. ഒരു തെലുങ്ക് സിനിമയുടെ ഡിസ്‌ക്കഷനുമായി ബന്ധപ്പെട്ട തിരക്കായതിനാലാണ് നൃത്തം കാണാന്‍ വരാതിരുന്നതെന്ന് ദിലീപ് അന്ന് വിശദീകരിച്ചിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ സൗണ്ട് തോമയുടെ ലൊക്കേഷനിലുണ്ടായിരുന്നിട്ടും നിശാഗന്ധി ഫെസ്റ്റിവെല്ലിലെ മഞ്ജുവിന്റെ നൃത്തം കാണാന്‍ ദിലീപ് വരാഞ്ഞത് എന്തേയെന്നാണ് പാപ്പരാസികളുടെ പുതിയ അന്വേഷണം.

English summary
Manju also added that she wouldn’t be able to predict about the future. When asked about her return to films, she said she couldn’t be sure, just as she wasn;t sure about he return to dance,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam