twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തിനാ ചേട്ടന്മാരെ കുറച്ചുപേരുടെ ഈ അധ്വാനത്തെ ഡീഗ്രേഡ് ചെയ്തു നശിപ്പിക്കുന്നത്! വെെറലായി പോസ്റ്റ്

    By Midhun Raj
    |

    ജനപ്രിയ നായകന്‍ ദിലീപിന്റെ ക്രിസ്മസ് റിലീസ് ചിത്രമാണ് മൈ സാന്റ. സൂഗീത് സംവിധാനം ചെയ്ത സിനിമ ഡിസംബര്‍ 25നാണ് തിയ്യേറ്ററുകളിലേക്ക് എത്തിയത്. സാന്റാക്ലോസായി ദിലീപ് എത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം മൈ സാന്റയ്‌ക്കെതിരെ വലിയ രീതിയില്‍ ഡീഗ്രേഡിംഗ് നടക്കുന്നതായി തിരക്കഥാകൃത്ത് ജെമിന്‍ സിറിയക്ക് വെളിപ്പെടുത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മൈ സാന്റ കഥാകൃത്ത് ഇക്കാര്യം അറിയിച്ചത്.

    ഈ സിനിമയ്ക്ക് ബുക്ക് മൈ ഷോയില്‍ നടന്നുകൊണ്ടിരിക്കുന്ന ഡീഗ്രേഡിംഗ് അതിക്രമമാണ്. ഞങ്ങളുടെ ഈ കൊച്ചു സിനിമ മഹത്തരമാണെന്നോ അല്ലെങ്കില്‍ ഈ ക്രിസ്മസ് സീസണിലെ എറ്റവും നല്ല സിനിമ ആണെന്നോ ഒന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല. യൂടുബിലെ റിവ്യൂസ് ഒന്ന് ചെക്ക് ചെയ്താല്‍ മനസിലാവുന്ന കാര്യമാണ് ഈ സിനിമ കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു സിനിമ ആണെന്ന സത്യം. ജെമിന്‍ സിറിയക്ക് പറയുന്നു

    ഇന്ന് രാവിലെ

    ഇന്ന് രാവിലെ വരെ ബുക്ക് മൈ ഷോയില്‍ 86.85 റേറ്റിങ് ഉണ്ടായിരുന്ന സിനിമ ഒറ്റ അടിക്കാണ് 73ലേക്ക് കുപ്പു കുത്തിയത്. ഇത് മനപ്പൂര്‍വ്വം ഈ സിനിമയെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ ആണെന്ന് വ്യക്തവുമാണ്. ഒരു പത്ര പരസ്യമോ പ്രോപ്പര്‍ ആയ അറിയിപ്പോ ഇല്ലാതെ റിലീസ് ആയ ഈ സിനിമ ഇതുവരെ മോശമല്ലാത്ത അഭിപ്രായമാണ് നേടിയെടുത്തത്.

    എന്തിനാ ചേട്ടന്മാരെ

    എന്തിനാ ചേട്ടന്മാരെ കുറച്ചുപേരുടെ ഈ അധ്വാനത്തെ ഇങ്ങനെ ഡീഗ്രേഡ് ചെയ്തു നശിപ്പിക്കുന്നത്. ഈ രണ്ടര മണിക്കൂര്‍ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങളുടെ അധ്വാനത്തിന്റെ വിലയെങ്കിലും നിങ്ങള്‍ മനസിലാക്കേണ്ടതല്ലേ. ഒരു കുഞ്ഞിനെ ലാളിച്ചു വളര്‍ത്തി വലുതാക്കുന്ന പോലെയാണ് ഒരു തിരക്കഥാകൃത്ത് അവന്റെ മനസിലെ കഥയെ വളര്‍ത്തുന്നത്.

    ഊണിലും ഉറക്കത്തിലും

    ഊണിലും ഉറക്കത്തിലും നടപ്പിലും ഇരുപ്പിലും വരെ അവന്റെ മനസില്‍ അവന്‌റെ സിനിമ ആയിരിക്കും. ഉണ്ണാതെ ഉറങ്ങാതെ പല വാതിലുകളും മുട്ടി പലരുടെയും ഓഫീസിന്റെ പടികള്‍ കയറി ഇറങ്ങി വെയിലെന്നോ മഴയെന്നൊ ഇല്ലാതെ അലഞ്ഞു തിരിഞ്ഞാണ് ഒടുക്കം ഒരു സംവിധായകന്റെ അടുത്തേക്ക് അവന്‍ എത്തുന്നത്. അപ്പോളേക്കും വര്‍ഷങ്ങള്‍ പലതും കട്ടന്നുപോയിട്ടുണ്ടാവാം. ആ വര്‍ഷങ്ങളുടെ കൂടെ അവന് പ്രിയപ്പെട്ടത് പലതും നഷ്ടപ്പെട്ടിട്ടും ഉണ്ടാവാം.

    തന്റെ കുഞ്ഞിനെ

    തന്റെ കുഞ്ഞിനെ സംവിധായകന് കൈമാറിയാല്‍ പിന്നെ അയാളുടെ അധ്വാനമാണ്. ഒരു പ്രോജക്ട് ഉണ്ടാക്കിയെടുക്കുക എന്നത് നിസാരമായ ഒരു കാര്യമല്ല. അഭിനേതാക്കളോട് കഥ പറഞ്ഞ് അവരുടെ ഡേറ്റ് വാങ്ങി പണം മുടക്കാനുളള നിര്‍മ്മാതാക്കളെ കണ്ടെത്തി. രാവും പകലുമില്ലാത്തെ ഓട്ടപ്പാച്ചിലിനൊടുവിലാണ് അയാള്‍ ആ സിനിമ പൂര്‍ത്തിയാക്കുന്നത്.

    ബഡ്ജറ്റിന്റെ ഏറ്റക്കുറച്ചിലിനിടയില്‍

    ബഡ്ജറ്റിന്റെ ഏറ്റക്കുറച്ചിലിനിടയില്‍ മാര്‍വാടികളുടെ മുന്നില്‍ തലവെച്ച് പോകുന്ന പ്രൊഡ്യൂസര്‍മാരുണ്ട്. തങ്ങളുടെ കിടപ്പാടം വരെ മാര്‍വാടിക്ക് മുന്നില്‍ പണയം വെക്കുമ്പോള്‍ അവര്‍ ആഗ്രഹിക്കുന്നതും നല്ലൊരു സിനിമയുടെ പൂര്‍ത്തീകരണമാണ്. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി ഒരു സിനിമ സംവിധായകന്‍ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ ആ ക്യാമറയ്ക്ക് പിന്നില്‍ നിങ്ങള്‍ക്ക് അറിയാത്ത മറ്റു പല ജീവിതങ്ങളുമുണ്ട്.

    ക്രിസ്മസ് കഴിഞ്ഞു,പളളിയില്‍ പോയി,ഇനി അമ്പലത്തിലേക്ക്! റിമി ടോമിയുടെ പോസ്റ്റ് വൈറല്‍ക്രിസ്മസ് കഴിഞ്ഞു,പളളിയില്‍ പോയി,ഇനി അമ്പലത്തിലേക്ക്! റിമി ടോമിയുടെ പോസ്റ്റ് വൈറല്‍

    ഞങ്ങളുടെ ഈ അധ്വാനത്തെ

    ഞങ്ങളുടെ ഈ അധ്വാനത്തെ നിങ്ങള്‍ ഒരു വിലയുമില്ലാതെ ഇങ്ങനെ നശിപ്പിച്ചുകളയുമ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ ഭാഗത്തുനിന്ന് കൂടി ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. എല്ലാ അധ്വാനങ്ങള്‍ക്ക് പിന്നിലും ഓരോ സ്വപ്‌നങ്ങളുമുണ്ട്. ഞങ്ങളുടെ സ്വപ്‌നമായ സിനിമയെ ഒരു ദയാദാക്ഷിണ്യവുമില്ലാതെ നിങ്ങള്‍ നശിപ്പിക്കുമ്പോള്‍ ഇരുത്താവുന്നത് നിങ്ങളെ പോലെ തന്നെ നിങ്ങളുടെ ഇടയില്‍ ജീവിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ ഞങ്ങളുടെ ജീവിതം തന്നെയാണ്. ദയവ് ചെയ്ത് മറ്റുളളവരുടെ കണ്ണീരാവരുത്. നിങ്ങളുടെ സന്തോഷം നല്ലത് ചിന്തിക്കുക.നല്ലത് പ്രവര്‍ത്തിക്കുക. നിങ്ങളും കാണുക മൈ സാന്‌റ എന്നെ ഈ കൊച്ചു സിനിമ. നിങ്ങളുടെ മനസിലും മുഴങ്ങട്ടെ സന്തോഷത്തിന്റെ ജിംഗില്‍ ബെല്‍സ്. മൈ സാന്റ തിരക്കഥാകൃത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

    ഉപ്പും മുളകിലെ ലച്ചുവിന്റെ കല്യാണം! വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയഉപ്പും മുളകിലെ ലച്ചുവിന്റെ കല്യാണം! വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    Read more about: dileep ദിലീപ്
    English summary
    My Santa Movie Script Writer Posted About Degrading
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X