ചേച്ചി സെക്‌സിയാണെന്ന് നിക്കി ഗല്‍റാനി
അച്ഛന്‍ മകന്‍ കോമ്പിനേഷന്‍ പോലെ ഇപ്പോള്‍ സിനിമാ ലോകത്ത് സര്‍വ്വ സാധാരാണമാണ് സഹോദരങ്ങള്‍ തമ്മിലുള്ള കോമ്പിനേഷനും. ആ പട്ടികയില്‍ ഒടുവിലത്തെ നിരയില്‍ ഇരിക്കുകയാണ് നിക്കി ഗല്‍റാനിയും സഹോദരി സഞ്ജനയും.
നിക്കിയെക്കാള്‍ മുമ്പേ വെള്ളിത്തിരയില്‍ എത്തി വിജയം കൊയ്ത നടിയാണ് സഞ്ജന. പക്ഷെ സിനിമയില്‍ ഭാഗ്യത്തെ അധികനാള്‍ പിടിച്ചുവയ്ക്കാന്‍ സഞ്ജനയ്ക്ക് കഴിഞ്ഞില്ല. സഞ്ജന താഴേയ്ക്ക് പോകുമ്പോഴാണ് നിക്കി ഗല്‍റാനി മലയാള സിനിമകളിലൂടെ വെള്ളിത്തിയിലെത്തിയത്.

വെളരെ പെട്ടന്ന് മോളിവുഡിലും കോളിവുഡിലും ടോളിവുഡിലും ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറാന്‍ നിക്കിയ്ക്ക് സാധിച്ചു. അപ്പോഴേക്കും പാപ്പരസികള്‍ ചേച്ചിയും അനുജത്തിയെയും തെറ്റിയ്ക്കാനുള്ള പണി തുടങ്ങിയിരുന്നു. സാഞ്ജനയും നിക്കിയും തമ്മില്‍ മത്സരമാണെന്നും നിക്കി ചേച്ചിയെ തോത്പിക്കുന്നു എന്നുമൊക്കെ വാര്‍ത്തകള്‍ പടച്ചുവിടാന്‍ തുടങ്ങി.
മറുപടി പറഞ്ഞ് നിക്കിയും മടുത്തു. ഏച്ചിയെയും എന്നെയും താരതമ്യം ചെയ്യല്ലേ. ഞാനും ചേച്ചിയും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നിക്കി ആവര്‍ത്തിച്ചു. തന്റെ ചേച്ചിയുടെ യഥാര്‍ത്ഥ പേര് അര്‍ച്ചന എന്നാണ്. അത് താന്‍ കൈയ്യില്‍ പച്ചകുത്തിയിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. ചേച്ചി തന്നെക്കാള്‍ സെക്‌സിയാണെന്നും നിക്കി ഗല്‍റാനി പറയുന്നു.


Click it and Unblock the Notifications











