TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
എന്നെ സ്ക്രീനില്‍ കാണൂമ്പോള്‍ മകന് 'അപ്പാ' എന്ന് വിളിക്കും: നിവിന്‍
ഒറ്റ സിനിമയിലും അഭിനയിക്കാതെ തന്നെ സ്റ്റാറാണ് ഇപ്പോള്‍ ദാദയും. നിവിന്‍ പോളിയ്ക്കൊപ്പം സെറ്റിലെത്തുന്ന ദാദ നായികമാര്‍ക്കൊപ്പവും സെറ്റിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പവും പെട്ടന്ന് കൂട്ടാകും. സിനിമയുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിലും അത് കഴിഞ്ഞുള്ള വിജയാഘോഷങ്ങളിലും നിവിന്റെയും റിന്നയുടെയും മടിയില്‍ ഇരിക്കുന്ന ഉണ്ടക്കണ്ണുകാരന് ദാദ സ്റ്റാറാണ്.
അച്ഛനെ സ്ക്രീനില്‍ കണ്ടാല്‍ എന്താണ് ദാദയുടെ പ്രതികരണം എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നിവിന്‍ പോളിയോട് ചോദിക്കുകയുണ്ടായി. എന്റെ സിനിമകള്‍ അവന് കാണാറുണ്ട്, ഞാന്‍ സ്ക്രീനില്‍ എത്തിയാല്‍ 'അപ്പ അപ്പ' എന്ന് വിളിയ്ക്കും. അതില്‍ കൂടുതലൊന്നും മനസ്സിലാക്കാനുള്ള പ്രായം അവനായിട്ടില്ല- നിവിന്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...
എന്നെ സ്ക്രീനില്‍ കാണൂമ്പോള്‍ മകന് 'അപ്പാ' എന്ന് വിളിക്കും
ഷൂട്ടിങ് സെറ്റുകളിലും മറ്റും നിവിനിനൊപ്പം എത്തുന്ന മകന് ദാദ ഇപ്പോള്‍ തന്നെ ഒരു കൊച്ചു സ്റ്റാറായിക്കഴിഞ്ഞു.
എന്നെ സ്ക്രീനില്‍ കാണൂമ്പോള്‍ മകന് 'അപ്പാ' എന്ന് വിളിക്കും
ഷൂട്ട് കഴിഞ്ഞാല്‍ ഉള്ള റിലാക്സേഷന് വേണ്ടി ഏതെങ്കിലും സ്ഥലത്തേക്ക് യാത്ര ചെയ്യുകയാണ് പൊതുവെ താരങ്ങള്‍ ചെയ്യാറുള്ളത്. എന്നാല്‍ നിവിന്‍ നേരെ ദാദയുടെ അടുത്തേക്ക് പോകും. അവനടുത്തിരിക്കുമ്പോഴാണ് ഏറ്റവും റിലാക്സേഷന് എന്നാണ് നിവിന്‍ പറഞ്ഞത്.
എന്നെ സ്ക്രീനില്‍ കാണൂമ്പോള്‍ മകന് 'അപ്പാ' എന്ന് വിളിക്കും
ഒരു ദിവസം അവധികിട്ടിയാല്‍ ടിവി കാണുകയോ ഉറങ്ങുകയോ ചെയ്യാറാണ് എന്റെ പതിവ്. അതിനെക്കാളൊക്കെ ഏറെ മകനൊപ്പം കളിക്കുകയാണ് ചെയ്യാറ്. അവനും അപ്പോള്‍ നല്ല മൂഡിലായിരിക്കുമത്രെ.
എന്നെ സ്ക്രീനില്‍ കാണൂമ്പോള്‍ മകന് 'അപ്പാ' എന്ന് വിളിക്കും
എന്റെ സിനിമകള്‍ അവന് കാണാറുണ്ട്, ഞാന്‍ സ്ക്രീനില്‍ എത്തിയാല്‍ അപ്പ അപ്പ എന്ന് വിളിയ്ക്കും. അതില്‍ കൂടുതലൊന്നും മനസ്സിലാക്കാനുള്ള പ്രായം അവനായിട്ടില്ലെന്ന് നിവിന്‍ പറയുന്നു
എന്നെ സ്ക്രീനില്‍ കാണൂമ്പോള്‍ മകന് 'അപ്പാ' എന്ന് വിളിക്കും
ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ ജൂഡ് ആന്റണി ജോസഫിനൊപ്പം ജൂനിയര്‍ നിവിന്‍ പോളി
എന്നെ സ്ക്രീനില്‍ കാണൂമ്പോള്‍ മകന് 'അപ്പാ' എന്ന് വിളിക്കും
റിന്നയും നിവിനും പ്രണയിച്ച് വിവാഹിതരായവരാണ്. ഫിസാറ്റില്‍ എന്‍ജിനിയറിങിന് മൊട്ടിട്ട പ്രണയം. നിവിന്‍ സിനിമയില്‍ എത്തി കുറച്ചു കഴിയുമ്പോഴേക്കും വിവാഹവും കഴിഞ്ഞു.
എന്നെ സ്ക്രീനില്‍ കാണൂമ്പോള്‍ മകന് 'അപ്പാ' എന്ന് വിളിക്കും
എന്റെ ബെസ്റ്റ് ഫ്രണ്ട് റിന്നയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നിവിന്‍ പറഞ്ഞിരുന്നു. സിനിമാ മോഹം തലയ്ക്ക് പിടിച്ച് ഇന്‍ഫോസിസിലെ ജോലിയൊക്കെ രാജിവച്ച് വീട്ടിലിരിക്കുമ്പോള്‍ റിന്ന തന്ന പിന്തുണയാണ് പിടിച്ചു നിര്‍ത്തിയതത്രെ