എന്ത് കൊണ്ട് അർജുൻ റെഡ്ഡി!! കുഞ്ഞിന്റെ പേരിടലിനെ കുറിച്ച് സംവിധായകൻ സന്ദീപ് വങ്ക...

ടോളിവുഡിൽ വിജയ് ദേവേരകൊണ്ടയുടെ അർജുൻ റെഡ്ഡി ഒരു ചരിത്രമാറ്റമായിരുന്നു സൃഷ്ടിച്ചത്. തെലുങ്കിൽ മാത്രമല്ല തെന്നിന്ത്യയിലും ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. 2017 ൽ റിലീസിനായി എത്തിയ ചിത്രം ബോക്സോഫീസിൽ വൻ വിജയമായിരുന്നു സ്വന്തമാക്കിയത്. പ്രേക്ഷക-നിരൂപക പ്രശംസ നേടാനും ചിത്രത്തിന് കഴിഞ്ഞു.

kabir singh

വിജയ് ദേവേരകൊണ്ടയും ശാലിനി പാണ്ഡെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ബോളിവുഡിൽ പ്രദർശനത്തിനായി തയ്യാറെടുക്കുകയാണ്. അർജുൻ റെഡ്ഡിക്ക് പകരം കബീർ സിങ്ങായിട്ടാണ് ചിത്രം എത്തുന്നത്. ഷാഹിദ് കപൂറും കിയാര ആദ്വാനിയുമാണ്. ചിത്രം ജൂണിൽ റിലീസിനായി എത്തും. അർജുൻ റെഡ്ഡിയോട് നൂറ് ശതമാനം നീതി പുലർത്തുന്ന ചിത്രമായിരിക്കും കബീർ സിങ്ങെന്ന് സംവിധായകൻ സന്ദീപ് വങ്ക. ചിത്രത്തിൽ ഷാഹിദ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുളളത്. ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിനെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ മനസ്സിൽ ആദ്യം വന്ന മുഖം ഷഹിദിന്റെ ആയിരുന്നു- സന്ദീപ് വങ്ക പറഞ്ഞു

കൂടാതെ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു രസകരമായ സംഭവവും സംവിധാനയകൻ പങ്കുവെയ്ക്കുന്നുണ്ട്. അർജുൻ റെഡ്ഡി സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കവെയാണ് തനിക്ക് കുഞ്ഞ് പിറക്കുന്നത്. തന്റെ ആദ്യ സിനിമ പിറവി എടുക്കുമ്പോൾ തന്നെ കുഞ്ഞ് ജനിച്ചത് സന്തോഷം ഇരട്ടിപ്പിച്ചു. അതുകൊണ്ട് തന്നെ സിനിമയുടെ പേര് തന്നെ കുഞ്ഞിന് ഇടുകയും ചെയ്തു- സന്ദീപ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X