മൈ സ്റ്റോറിയിലെ നടിയുടെ വസ്ത്രങ്ങളെ പോലും വെറുതെ വിട്ടില്ല!! വിമർശകനു മറുപടിയുമായി റോഷ്‌നി
സിനിമയെക്കുറിച്ച് ഒരാള്‍ എഴുതിയ അഭിപ്രായത്തില്‍ പാര്‍വതിയുടെ വസ്ത്രധാരണത്തെക്കുറിച്ച് മോശം അഭിപ്രായം എഴുതിയിരുന്നു
മലയാള സിനിമയിൽ തന്നെ ഇതാദ്യമായിട്ടായിരിക്കും ഒരു ചിത്രത്തിന് നേരെ സൈബർ ആക്രമണം ഉണ്ടാകുന്നത്. പാർവതി പൃഥ്വിരാജ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നവാഗതയായ റോഷ്നി ദിനകരൻ സംവിധാനം ചെയ്ത മൈസ്റ്റോറി എന്ന ചിത്രത്തിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളായിരുന്നു ഉടലെടുത്തത്. ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ ഈ സിനിമ സൈബർ ആക്രമണങ്ങളുടെ ഇരയായിരുന്നു. ചിത്രത്തിലെ ആദ്യ പാട്ടിന് ടിസ് ലൈക്കുകളുടെ ഘോഷയാത്രയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ട്രെയിലറിനുമെല്ലാം ഈ അവസ്ഥ തന്നെയായിരുന്നു.

എന്നാൽ സിനിമയെ കുറച്ചുള്ള വിവാദങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഇപ്പോഴിത ചിത്രത്തിന്റെ ഒരു നിരൂപണത്തിൽ നടി പാർവതിയ്ക്ക് നേരെയുള്ള മോശ പരാമർശത്തിനെതിരെ സംവിധായക റോഷ്നി രംഗത്തെത്തിയിട്ടുണ്ട്. നിരൂപണത്തിൽ പാർവതിയുടെ വസ്ത്രധാരണത്തെ വിമർശിച്ചിരുന്നു. ഒരു വ്യാജ ഐഡിയിൽ നിന്നാണ് ഇഇതുണ്ടായിരിക്കുന്നതെന്ന് റോഷ്നി പറയുന്നു. 'നന്ദി, പക്ഷേ പാര്‍വതിയെക്കുറിച്ചും പാര്‍വതിയുടെ വസ്ത്രധാരണത്തെക്കുറിച്ചും ഒരു മോശം പരാമര്‍ശം ഉണ്ടായിരുന്നു. അതെഴുതിയ ആളുടെ മാനസികാവസ്ഥ എത്രമാത്രം നിലവാരം കെട്ടതാണെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്'- റോഷ്‌നി കുറിച്ചു.
ചിത്രത്തിന്റെ തുടക്കം മുതലെയുള്ള ആക്രമണം ഇപ്പോഴും തുടരുകയാണ്. കാണാതെയാണ് പലരും വ്യാജ പ്രചരണങ്ങൾ അഴിച്ചു വിടുന്നതെന്ന് റോഷ്നി പല അഭിമുഖത്തിലും പറഞ്ഞിരുന്നു. എന്നാൽ സിനിമ വീണ്ടും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായക.


Click it and Unblock the Notifications











