»   »  ഡിസ് ലൈക്ക് ചെയ്തവര്‍ക്ക് നന്ദി, മൈ സ്റ്റോറിയിലെ പാട്ട് ആറ് ലക്ഷം ആളുകള്‍ കണ്ടു!!

ഡിസ് ലൈക്ക് ചെയ്തവര്‍ക്ക് നന്ദി, മൈ സ്റ്റോറിയിലെ പാട്ട് ആറ് ലക്ഷം ആളുകള്‍ കണ്ടു!!

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന് ശേഷം പാര്‍വ്വതിയും പൃഥ്വിരാജും ഒന്നിയ്ക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. നവാഗതയായ റോഷ്‌നി ദിനകറാണ് ചിത്രം സംവിധാനം തെയ്യുന്നത്. മനോഹരമായ മറ്റൊരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്ത മൈ സ്റ്റോറിയുടെ പാട്ടിനും മേക്കിങ് വീഡിയോയ്ക്കുമെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍. പാട്ടിനെ ഡിസ് ലൈക്ക് ചെയ്ത് ചിലര്‍ ചിത്രത്തിലെ നായികയോടുള്ള പ്രതിഷേധം അറിയിക്കുകയായിരുന്നു.

ജീവിതത്തിലാദ്യമായി മാഗസിന്‍ കവറില്‍ പ്രഭാസ്... കോട്ടും സ്യൂട്ടുമിട്ട് സ്‌റ്റൈലന്‍ ലുക്കില്‍ ബാഹുബലി!

ഡിസ് ലൈക്ക് കാംപെയിന്‍

മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ വിമര്‍ശിച്ച പാര്‍വ്വതിയ്‌ക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ഡിസ് ലൈക്ക് കാംപെയിന്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി പാര്‍വ്വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറ്റിയുടെ പോസ്റ്ററുകളും പാട്ടും മേക്കിങ് വീഡിയോയുമെല്ലാം ഡിസ് ലൈക്ക് ചെയ്യുകയമാണ്.

20000 ലൈക്കും 71000 ഡിസ് ലൈക്കും

കഴിഞ്ഞ ദിവസം യൂട്യൂബില്‍ പങ്കുവച്ച ചിത്രത്തിലെ 'പതുങ്ങി' എന്ന് തുടങ്ങുന്ന പാട്ടിന് ഇരുപതിനായിരം ലൈക്കുകളും 71000 ഡിസ് ലൈക്കുകളുമാണ് ലഭിച്ചത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയ്‌ക്കെതിരെയാണ് ഡിസ് ലൈക്ക് കാംപെയിന്‍ ആരംഭിച്ചത്.

വ്യൂവേഴ്‌സ് കൂടി

മൈ സ്റ്റോറിയിലെ പതുങ്ങി പതുങ്ങി എന്ന പാട്ട് ലൈക്ക് ചെയ്താലും ഡിസ് ലൈക്ക് ചെയ്താലും കുഴപ്പമില്ല, എന്തായാലും പാട്ടിന്റെ വ്യൂവര്‍ഷിപ്പ് കൂടി. 581,278 ആളുകള്‍ ഇതിനോടകം പാട്ട് യൂട്യൂബില്‍ കണ്ടു കഴിഞ്ഞു.

നന്ദി പറഞ്ഞ് സംവിധായിക

ലൈക്ക് ചെയ്തവര്‍ക്കും ഡിസ് ലൈക്ക് ചെയ്തവര്‍ക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.

മൈ സ്‌റ്റോറി

നവാഗതയായ ഒരു സ്ത്രീ സംവിധായികയാണ് (റോഷ്‌നി ദിനകര്‍) മൈ സ്‌റ്റോറി എന്ന ചിത്രമൊരുക്കുന്നത്. ചിത്രം നിര്‍മിയ്ക്കുന്നതും റോഷ്‌നി തന്നെയാണ്. 'ക്യൂട്ട് ലിറ്റില്‍ ലവ് സ്റ്റോറി' എന്നാണ് സംവിധായിക ചിത്രത്തെ വിശേഷിപ്പിച്ചത്.

English summary
My story song crossed 500k views

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam