»   » മൈ സ്റ്റോറി വൈകുന്നതിന് കാരണം പൃഥ്വിരാജിന് ഡേറ്റ് ഇല്ലാത്തതാണോ? വലിയ പ്രതിസന്ധി അതല്ല, ഇതാണ്!!!

മൈ സ്റ്റോറി വൈകുന്നതിന് കാരണം പൃഥ്വിരാജിന് ഡേറ്റ് ഇല്ലാത്തതാണോ? വലിയ പ്രതിസന്ധി അതല്ല, ഇതാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇക്കൊല്ലം പൃഥ്വിരാജിന് സിനിമകളുടെ ചാകരയാണ്. നിരവധി സിനിമകളിലാണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പൃഥ്വിയുടെ തിരക്കുകള്‍ കാരണം നവാഗത സംവിധായികയായ റോഷ്‌നി ദിനകറിന്റെ സിനിമ പാതിവഴിയില്‍ കുടുങ്ങി കിടക്കുകയാണ്. മൈ സ്‌റ്റോറി. എന്ന് പേരിട്ടിരിക്കുന്ന സിനിമ കഴിഞ്ഞ വര്‍ഷമായിരുന്നു ചിത്രീകരണം ആരംഭിച്ചിരുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ സോളോ വിവാദങ്ങളിലേക്ക്, സംവിധായകന്‍ അറിയാതെയാണ് സിനിമയുടെ ക്ലൈമാക്‌സ് മാറ്റിയത്!

ചിത്രീകരണം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും സിനിമ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. പിന്നാലെയാണ് സിനിമ പ്രതിസന്ധിയിലായി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും പാര്‍വതിയും നായിക നായകന്മാരായി അഭിനയിക്കാന്‍ പോവുന്ന സിനിമയാണ് മൈ സ്‌റ്റോറി.

മൈ സ്‌റ്റോറി

കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് മൈ സ്‌റ്റോറി. കഴിഞ്ഞ നവംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിങ്ങ് പ്രതിസന്ധിയിലായിരിക്കുകയാണ്.

പൃഥ്വിരാജിന് ഡേറ്റ് ഇല്ലേ?

നിരവധി സിനിമകളുടെ തിരക്കുകളിലാണ് പൃഥ്വിരാജ്. അതിനാല്‍ മൈ സ്‌റ്റോറിയില്‍ അഭിനയിക്കുന്നതിന് താരത്തിന് ഡേറ്റ് ഇല്ലാത്തതാണ് സിനിമ വൈകുന്നതിന് കാരണമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സിനിമയെ കുറിച്ച് ഔദ്യോഗികമായി വിശദീകരണം ഇനിയും വന്നിട്ടില്ല.

13 കോടി രൂപ മുതല്‍ മുടക്ക്

13 കോടി രൂപ മുതല്‍ മുടക്കിലാണ് സിനിമ ചിത്രീകരണം ആരംഭിച്ചത്. ശേഷം ഈ വര്‍ഷം ഡിസംബറോട് കൂടി സിനിമ റിലീസ് ചെയ്യുാനായിരുന്നു പദ്ധതികള്‍.

കാലവസ്ഥയും വില്ലനായി

മൈ സ്റ്റോറിയുടെ പ്രധാന ലൊക്കേഷന്‍ പോര്‍ച്ചുഗലായിരുന്നു. എന്നാല്‍ സിനിമയുടെ രണ്ടാം ഭാഗം നവംബറിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ അവിടുത്തെ കാലവസ്ഥയും സിനിമയ്ക്ക് വില്ലനായി മാറിയിരിക്കുകയാണ്.

സംഘടനകള്‍ക്ക് മുന്നില്‍

സിനിമ നേരിടുന്ന പ്രതിസന്ധി മലയാള സിനിമയിലെ പല സംഘടനകളെയും അറിയിച്ചിരുന്നു. ശേഷം അനുകൂല മറുപടി പ്രതീക്ഷിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ യോഗം ചേരാനും സാധ്യതയുണ്ട്.

പൃഥ്വിരാജും പാര്‍വതിയും

എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജും പാര്‍വതിയും നായിക നായകന്മാരായി വീണ്ടും അഭിനയിക്കുന്ന സിനിമ കൂടിയാണ് മൈ സ്‌റ്റോറി. പ്രണയത്തിന് പ്രധാന്യം നല്‍കിയാണ് മൈ സ്‌റ്റോറിയും നിര്‍മ്മിക്കുന്നത്.

പൃഥ്വിയുടെ സിനിമകള്‍

ഓണത്തിന് പൃഥ്വിയുടെ ആദം ജോണ്‍ എന്ന സിനിമയായിരുന്നു റിലീസ് ചെയ്തിരുന്നത്. ഇപ്പോള്‍ രണം, വിമാനം എന്നീ സിനിമകളിലാണ് പൃഥ്വിരാജ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

അഞ്ജലി മേനോന്‍ ചിത്രം

ഈ സിനിമകള്‍ക്ക് പിന്നാലെ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. പാര്‍വതിയും നസ്രിയയുമാണ് സിനിമയിലെ നായികമാര്‍.

English summary
The lead stars Prithviraj and Parvathy were the major highlight of the movie as the pair will be seen on screen after the super hit movie ‘Ennu Ninte Moideen'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam