»   » ധനുഷിന്റെ മാരി 2ലെ വേഷം എന്തുകൊണ്ട്, ടൊവിനോ തോമസ് തുറന്ന് പറയുന്നു!!

ധനുഷിന്റെ മാരി 2ലെ വേഷം എന്തുകൊണ്ട്, ടൊവിനോ തോമസ് തുറന്ന് പറയുന്നു!!

Posted By: Akhila KS
Subscribe to Filmibeat Malayalam

കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ടൊവിനോ തോമസ്. 2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ സിനിമാരംഗത്ത് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ വേഷങ്ങള്‍ ചെയ്തു. ഗപ്പി എന്ന ചിത്രത്തിലെ എഞ്ചിനീയര്‍ വേഷവും ഒടുവില്‍ പുറത്തിറങ്ങിയ മായാനദി എന്ന ചിത്രത്തിലെ വ്യത്യസ്തമായ വേഷം പ്രേക്ഷക മനസുകള്‍ കീഴടക്കി. അഭിനയത്തിനൊപ്പം ലുക്കുകൊണ്ടും യുവമനസുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് യുവതാരം ടൊവിനോ തോമസ്.

വ്യത്യസ്തമായ വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ടൊവിനോ ഇപ്പോള്‍ ധനുഷിന്റെ മാരി 2 എന്ന ചിത്രത്തിലാണ് അഭിനയിക്കാനിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. അതിനിടെയാണ് താരം മാരി 2ലെ തന്റെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ ടൊവിനോ ചിത്രത്തില്‍ അഭിനയിക്കുന്നത്. അഭിനയ ജീവിതത്തിലെ വ്യത്യസ്ത കഥാപാത്രമായിരിക്കും ഇതെന്ന് ടൊവിനോ വെളിപ്പെടുത്തുന്നു.

tovino

വമ്പന്‍ ചിത്രങ്ങളുടെ ഗണത്തിലാണ് മാരി 2 പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ വന്നപ്പോള്‍ തന്നെ ഒന്നും നോക്കിയില്ല. മറ്റ് ഓഫറുകള്‍ മാറ്റി വെച്ച് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാകുകയാണെന്ന് ടൊവിനോ പറയുന്നു. തന്റെ കഥാപാത്രം രണ്ട് ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. എന്തായാലും ഇതു പ്രേക്ഷക ശ്രദ്ധ നേടുമെന്ന് തനിക്ക് ഉറപ്പുള്ളതായും ടൊവിനോ പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാരി 2ലെ തന്റെ കഥാപാത്രത്തെ വെളിപ്പെടുത്തിയത്.

അഭിയുടെ കഥ അനുവിന്റെയും, അബി അനു, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, ലൂക്കാ, മറഡോണ എന്നീ ചിത്രങ്ങളാണ് ടൊവിനോയുടെ ഈ വര്‍ഷത്തെ ചിത്രങ്ങള്‍. ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. തീവണ്ടി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

English summary
Tovino, who plays the antagonist in the movie, tells us, “I have actually shot for a day for Maari 2, and am set to resume soon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X