twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനൊരു വില്ലനായതില്‍ എന്റെ ഭാര്യ ഹാപ്പിയാണ്

    By Aswathi
    |

    'സത്യം' എന്ന ചിത്രത്തിലെ മാമ്പള്ളി മുകുന്ദന്‍ മേനോന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ആനന്ദ് രാജ് എന്ന വില്ലനെ മലയാളികള്‍ക്ക് പരിചയം. അതിന് മുമ്പ് 'ദ സിറ്റി' എന്ന ചിത്രത്തിലും സത്യത്തിന് ശേഷം 'ഡബ്ള്‍സി'ലും ആനന്ദ് അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദിനെ മലയാളികള്‍ കൂടുതല്‍ ഭയപ്പെട്ടു തുടങ്ങിയത്.

    മലയാളത്തിലെയും തമിഴിലെയും തെലുങ്കിലെയും കന്നടയിലെയും നായകന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആനന്ദ് ഒരു വില്ലന്‍ കഥാപാത്രത്തിലൂടെ തന്നെ ബോളിവുഡിനെയവും വിറപ്പിക്കാന്‍ ഒരുങ്ങുകയാണ്. പ്രഭു ദേവ സംവിധാനം ചെയ്യുന്ന 'ആക്ഷന്‍ ജാക്‌സണ്‍' എന്ന ചിത്രത്തിലൂടെയാണ് ആനന്ദ് രാജിന്റെ ബോളിവുഡ് അരങ്ങേറ്റം.

    actor-anandraj

    കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാറിനൊക്കെ ഒപ്പം ചെന്നൈ ഫിലീം ഇന്‍സ്റ്റിറ്റിയൂട്ടിലൊക്കെ പഠിക്കുമ്പോള്‍ കമല്‍ ഹസനുള്‍പ്പടെയുള്ളവര്‍ അവിടെ ക്ലാസെടുക്കാന്‍ വന്നിരുന്നു. പഠിക്കുന്ന കാലം മുതല്‍ എന്തെങ്കിലും വത്യസ്തമായി ചെയ്യാനായിരുന്നു ആന്ദിന് ഇഷ്ടം. ഒപ്പം പഠിച്ചവരെയൊക്കെ പല സിനിമകളില്‍ നിന്നും വന്ന് വിളിച്ചപ്പോള്‍ സത്യത്തില്‍ ആന്ദിന് വിഷമമുണ്ടായിരുന്നു. പിന്നീട് ശിവരാജ് കുമാര്‍ തന്നെയാണ് സിനിമയ്ക്ക് ഒരു പതിയ വില്ലനെ ആനന്ദിലൂടെ പരിചയപ്പെടുത്തിയത്.

    ഇപ്പോള്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നതില്‍ വ്യക്തിപരമായി തനിക്ക് നല്ല സംതൃപ്തിയുണ്ടെന്ന് ആനന്ദ് പറയുന്നു. താനൊരു വില്ലനായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഒരു പക്ഷെ ഭാര്യയായിരിക്കുമെന്നാണ് ആനന്ദ പറയുന്നത്. ഒരു നടനെക്കാള്‍ പ്രാധാന്യം ചിത്രത്തില്‍ വില്ലന് തന്നെയാണെന്ന് ശിവാജി ഗണേശന്‍ തന്നോട് പറഞ്ഞതാണ് ഏറ്റവും വലിയ മോട്ടിവേഷനായി തോന്നിയത്. വില്ലന് അഭിനയിക്കാന്‍ ഒരുപാട് സാധ്യതകളുണ്ടെന്നും അന്നദ്ദേഹം പറഞ്ഞിരുന്നുവത്രെ.

    English summary
    My wife is happy that I am a villain: Anand Raj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X