പണ്ഡിറ്റ് കഥ പറഞ്ഞാലും കേള്‍ക്കും: പൃഥ്വിരാജ്

പൃഥ്വിയുടെ അടുത്ത സിനിമയേതെന്ന ചോദ്യത്തിന് ഷോയില്‍ പങ്കെടുത്ത നൂറില്‍പ്പരം പെണ്‍കുട്ടികളില്‍ ഒരാള്‍പ്പോലും മറുപടി നല്‍കിയില്ല. അതേസമയം പണ്ഡിറ്റിന്റെ പുതിയ ചിത്രമേതെന്ന ചോദ്യത്തിന് ഒരേ സ്വരത്തില്‍ സൂപ്പര്‍ സന്തോഷ് പണ്ഡിറ്റെന്ന് മറുപടി പറയാന്‍ അവര്‍ ഉത്സാഹിക്കുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചുള്ള ചോദ്യത്തിനാണ് സന്തോഷ് പണ്ഡിറ്റിനെക്കുറിച്ചുള്ള കാഴ്ചപ്പാട് പൃഥ്വി വിശദീകരിച്ചത്.
തന്റേതായ രീതിയില്‍ മലയാള സിനിമയില്‍ ഒരു സ്‌പേസ് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ സന്തോഷ് പണ്ഡിറ്റിനെ പ്രശംസിയ്ക്കാന്‍ പൃഥ്വി ഒട്ടും മടിച്ചില്ല. തനിയ്ക്കറിയാവുന്ന രീതിയില്‍ സിനിമയെടുക്കാന്‍ പണ്ഡിറ്റിന് അവകാശവും അര്‍ഹതയുമുണ്ട്. അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. മുടക്കുമുതല്‍ വച്ചുനോക്കുമ്പോള്‍ കൃഷ്ണനും രാധയും സാമ്പത്തിക ലാഭമുണ്ടാക്കിയ സിനിമയാവുമെന്നും പൃഥ്വി പറഞ്ഞു.
സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുമോയെന്നൊരു ചോദ്യത്തിനും പൃഥ്വിയ്ക്ക് വ്യക്തമായി മറുപടിയുണ്ട്. പണ്ഡിറ്റ് വന്നു കഥ പറഞ്ഞാല്‍ അതു കേള്‍ക്കാന്‍ ബാധ്യസ്ഥനാണ്. ഒരു നടനെന്ന നിലയില്‍ തന്റ കടമയാണ്. എന്നാല്‍ ഒരു പ്രൊജക്ടിന്റെ ഭാഗമാവുമ്പോള്‍ മറ്റുഘടകങ്ങള്‍ കൂടി പരിഗണിയ്ക്കണം. അതെല്ലാം നോക്കിയ ശേഷമേ പണ്ഡിറ്റിന്റെ സിനിമയില്‍ അഭിനയിക്കുന്ന കാര്യം തീരുമാനിയ്ക്കുകയെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു.
ആദ്യപേജില്‍
സുപ്രിയ അതിസുന്ദരിയെന്ന് പൃഥ്വിരാജ്


Click it and Unblock the Notifications