സുപ്രിയ അതിസുന്ദരി- പൃഥ്വിരാജ്

ഇപ്പോള്‍ ഭാര്യ സുപ്രിയയെക്കുറിച്ചുള്ള വിശേഷങ്ങളുമായി പൃഥ്വിയാണ് രംഗത്തെത്തിയിരിക്കുന്നത്. കോളെജ് വിദ്യാര്‍ഥിനികളുമായി ഒരുു സ്വകാര്യചാനലിലെ ടോക് ഷോയില്‍ സംസാരിക്കവെയാണ് പൃഥ്വി തന്റെ പ്രിയതമയെപ്പറ്റിയുള്ള വിശേഷങ്ങള്‍ പങ്കുവച്ചത്.
തന്റെ കണ്ണില്‍ ഭാര്യ സുപ്രിയ അതിസുന്ദരിയെന്ന് നടന്‍ പറയുന്നു. ഞാന്‍ നല്ലൊരു സുഹൃത്തിനെ വിവാഹം കഴിക്കുകയാണ് ചെയ്തത്. മുംബൈയെ കുറിച്ച് ഒരു പുസ്തത്തില്‍ നിന്നും വായിച്ചറിഞ്ഞപ്പോള്‍ പല സ്ഥലങ്ങളും കാണണമെന്ന് ആഗ്രഹം തോന്നി. സുപ്രിയയോട് പറഞ്ഞപ്പോള്‍ വരൂ, താന്‍ കാണിച്ചു തരാമെന്നു പറഞ്ഞു. രു ഓട്ടോറിക്ഷയില്‍ എല്ലാ സ്ഥലങ്ങളിലും കൊണ്ടുപോയി തന്നെ കാണിച്ചു. അങ്ങനെയാണ് അവരുമായി കൂടുതല്‍ അടുക്കുന്നത്.
ആ പെണ്‍കുട്ടിയോട് എനിക്ക് ഇഷ്ടം തോന്നി. വിവാഹം കഴിച്ചോട്ടെയെന്നു ചോദിച്ചു. അച്ഛനോടും അമ്മയോടും ചോദിച്ചിട്ട് മറുപടി പറയാമെന്ന് സുപ്രിയ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ വിവാഹം കഴിച്ചു-പ്രണയം വിവാഹത്തിലെത്തിയതിനെപ്പറ്റി പൃഥ്വി പറയുന്നതിങ്ങനെ.
തന്റെ കാര്യത്തില്‍ 16 വയസു മുതല്‍ സ്വന്തം തീരുമാനങ്ങളെടുത്തിട്ടുള്ളയാളാണ് താന്‍. വളര്‍ന്ന സാഹചര്യങ്ങളും അങ്ങനെയായിരുന്നു. തന്റെ അച്ഛന്റെയും അമ്മയുടേയും പ്രണയവിവാഹമായിരുന്നു. ചായ കുടിക്കാന്‍ പോയി ഒന്നോ രണ്ടോ ചോദ്യം ചോദിച്ച് വിവാഹം കഴിക്കുന്ന സങ്കല്‍പത്തോട് തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും പൃഥ്വി വെളിപ്പെടുത്തുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications