ലോഹത്തില്‍ രഞ്ജിത്തിന്റെ അസിസ്റ്റന്റ് മൈഥിലി
മലയാള സിനിമയില്‍ നായികമാരെ അവഗണിയ്ക്കുന്നു എന്നൊരു പറച്ചിലുണ്ട്. അതിനെ പാടെ പിഴിതെറിയാനാണ് ചില നായികമാരുടെ ശ്രമം. ഭാവനയെ നായികയാക്കി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നടി മല്ലക. ഒരു സിനിമയിക്ക് തിരക്കഥയൊരുക്കുന്ന തിരക്കിലാണ് സരയു. മൈഥിലിയാകട്ടെ സംവിധാനത്തിനത്തിന്റെ മേഖലയിലേക്ക് തിരിയുകയാണ്.
രഞ്ജിത്തിന്റെ സഹ സംവിധായികയായിട്ടാണ് മൈഥിലി സംവിധാനം പഠിയ്ക്കുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന ലോഹം എന്ന ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും മൈഥിലി കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് പുരോഗമിയ്ക്കുകയാണ്.

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന ചിത്രത്തിലൂടെയാണ് മൈഥിലിയ്ക്ക് തുടക്കം കിട്ടിയത്. ബ്രൈറ്റി ബാലചന്ദ്രന് മൈഥിലി എന്ന പേരിട്ടതും രഞ്ജിത്താണ്. അതിന് ശേഷം രഞ്ജിത്തിന്റെ ഞാന്‍ എന്ന ചിത്രത്തിലും മൈഥിലി ഒരു വേഷം ചെയ്തിട്ടുണ്ട്
നേരത്തെ ശിക്കാര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മൈഥിലി എത്തിയിട്ടുണ്ട്. എന്നാല്‍ ലോഹത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയാണ് നായിക. രഞ്ജിത്തിന്റെ ശിഷ്യത്വം സ്വീകരിച്ച മൈഥിലി അധികം വൈകാതെ സംവിധാന രംഗത്തെത്തുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications