മിന്നും പ്രകടനവുമായി മൈഥിലി! അമ്മ മഴവില്ലിൽ താരം തകർക്കും!! വീഡിയോ കണ്ടു നോക്കൂ
പ്രേക്ഷകരെ അത്ഭുതപ്പെടുത്തും വിധത്തിലുള്ള ഗംഭീര നൃത്തവുമായിട്ടാണ് അമ്മ മഴവില്ലിൽ താരം എത്തുന്നത്
പ്രേക്ഷകർ മെയ് 6 നു വേണ്ടി കാത്തിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ മിന്നും പ്രകടനും കാണാനയി അകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഡാൻസും , പാട്ടും, കോമഡി സ്കിറ്റുമായി പ്രേക്ഷകർക്ക് കാഴ്ചയുടെ വർണ്ണ വിസ്മയമാണ് ഇവർ ഒരുക്കുന്നത്. റിഹേഴ്സൽ ക്യാമ്പിൽ ഇവർ താരസംഗമത്തിനായുള്ള ഒരുക്കുങ്ങൾ തകൃതിയിൽ നടക്കുകയാണ്.

അമ്മ മഴവില്ല് ഷോയിലൂടെ ഗംഭീര തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് മൈഥിലി. പ്രേക്ഷകരെ അത്ഭുതപ്പെടുത്തും വിധത്തിലുള്ള ഗംഭീര നൃത്തവുമായിട്ടാണ് അമ്മ മഴവില്ലിൽ താരം എത്തുന്നത്. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മൈഥിലി സ്റ്റേജ് ഷോയിൽ പ്രത്യക്ഷപ്പെടുന്നത്. എന്തായാലും താരത്തിന്റെ മടങ്ങി വരവ് ഗംഭീരമായിരിക്കും എന്നതിൽ സംശയമൊന്നുമില്ല.
മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും അമ്മ മഴലില്ല് ഷോയിൽ അണിനിരക്കുന്നുണ്ട്. മെയ് 6 തിരുവനന്തപുരം ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിലായിരിക്കും താര മാമങ്കം നടക്കുക. സംവിധായകൻ സിദ്ദിഖാണ് ഷോയ്ക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി നഷ്ടപ്പെട്ടു പോയ സൗഹൃദം തിരിച്ചു പിടിക്കുക കൂടിയാണ് അമ്മ മഴവില്ല് ഷോയുടെ ലക്ഷ്യമെന്ന് നടൻ ഇടവേള ബാബു പറഞ്ഞിരുന്നു


Click it and Unblock the Notifications











