ദിലീപിന്റെ നായികയായി, നറുക്ക് മൈഥിലിയ്ക്ക്
ദിലീപിനെ നായകനാക്കി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായികയെ തീരുമാനിച്ചു. മൈഥിലി. ചിത്രത്തിലെ നായികയ്ക്ക് വേണ്ടി സംവിധായകന്‍ ഒരുപാട് പേരുടെ പേരുകള്‍ പരിഗണിച്ചിരുന്നു. ഒടുവില്‍ മൈഥിലിയ്ക്ക് നറുക്ക് വീണു.
നമിത പ്രമോദാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. എന്നിരിക്കിലും ദിലീപിന്റെ നായികയാകുന്നത് മൈഥിലി തന്നെയാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തൊടുപുഴ, ആലപ്പുഴ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലായി അടുത്ത മാസം ചിത്രീകരണം ആരംഭിയ്ക്കും. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു കുടുംബ ചിത്രമായിരിക്കുമെന്നും സംവിധായകന്‍ പറയുന്നു.
എസ് എ രാജ്കുമാര്‍ സംഗീതവും ആര്‍ ഡി രാജശേഖര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ് ലാലു അലക്‌സ്, വിനയ് പ്രസാദ് തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് കാര്യങ്ങളൊന്നും അറിവായിട്ടില്ല.


Click it and Unblock the Notifications