»   » മൈഥിലിയുടെ ഐറ്റം നമ്പറുമായി മാറ്റിനി

മൈഥിലിയുടെ ഐറ്റം നമ്പറുമായി മാറ്റിനി

Posted By:
Subscribe to Filmibeat Malayalam

മൈഥിലിയുടെ പുതിയൊരു മുഖവുമായി മാറ്റിനി ഒരുങ്ങുന്നു. മമ്മൂട്ടി കുടുംബത്തില്‍ നിന്നുള്ള മഖ്ബൂല്‍ സല്‍മാന്‍ നായകനായി അരങ്ങേറ്റം കുറിയ്ക്കുന്ന മാറ്റിനി മൈഥിലിയുടെ തകര്‍പ്പന്‍ ഐറ്റം ഡാന്‍സുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

ചിത്രത്തില്‍ സാവിത്രിയെന്ന കഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിയ്ക്കുന്നത്. നിലവിലുള്ള നായികസങ്കല്‍പ്പങ്ങളെയെല്ലാം തകര്‍ത്തെറിയുന്ന കഥാപാത്രമായിരിക്കും സാവിത്രി.

ധീരമായ എന്ത് പരീക്ഷണത്തിനുമുള്ള സാഹചര്യമാണ് മലയാള സിനിമയില്‍ ഇപ്പോഴുള്ളത്. ഈ അനുകൂല കാലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്തിയാണ് അനീഷ് ഉപാസന തന്റെ ആദ്യ ചിത്രമൊരുക്കുന്നത്.

മലപ്പുറം ജില്ലയിലെ ഉള്‍നാടന്‍ഗ്രാമത്തിലെ യാഥാസ്ഥിതിക മുസഌം കുടുംബാംഗമായ നജീബിന് പക്ഷേ ഒരു പ്രണയമുണ്ട്. തെക്കുവടക്കുനടന്ന് സമയം കൊല്ലുന്ന അവന്റെ ജീവിതത്തില്‍ ഇപ്പോള്‍ സൈനബ ഒരു പ്രതീക്ഷയാണ്. എന്നാല്‍ ചില അവിചാരിതചുറ്റു പാടുകള്‍ നജീബിനെ നാട്ടില്‍ നിന്നും ചെന്നൈയിലെത്തിക്കുന്നു. അവിടെ തൊഴില്‍ തേടി അലയുന്നതിനിടയില്‍ പാലക്കാട്ടുകാരിയായ സാവിത്രി എന്ന നര്‍ത്തകിയെ പരിചയപ്പെടുന്നു.

നൃത്തത്തിനോടുള്ള അഭിനിവേശവും അതുവഴി ഒരു തൊഴിലും തന്നെയാണ് ദരിദ്രകുടുംബാംഗമായ സാവിത്രിയേയും ചെന്നൈയില്‍ അലയാന്‍ പ്രേരിപ്പിച്ചത്. രണ്ടു സാഹചര്യങ്ങളിലൂടെ വന്ന ഇരുവരും ചിലയാഥാര്‍ത്ഥ്യങ്ങളെ സമാനമായി നേരിടേണ്ടിവരുന്ന മുഹൂര്‍ത്തങ്ങളാണ് മാറ്റിനിയുടെ പ്രമേയം. സമീപകാലത്ത് ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമാവാന്‍ കഴിഞ്ഞ മൈഥിലിയ്ക്ക് മാറ്റിനിയിലെ സാവിത്രി വന്‍ വെല്ലുവിളിയാണുയര്‍ത്തുന്നത്. പാലേരി മാണിക്യത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മൈഥിലി ഇതിനോടകം 17 സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

English summary
Mythili's item dance in malayalam movie Matinee will be a special treat for viewers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam