»   » ദിലീപുമായി ബന്ധമുള്ള യുവനടി മൈഥിലിയോ.. മൈഥിലിയെ പൊലീസ് ചോദ്യം ചെയ്തു??

ദിലീപുമായി ബന്ധമുള്ള യുവനടി മൈഥിലിയോ.. മൈഥിലിയെ പൊലീസ് ചോദ്യം ചെയ്തു??

By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പലരുടെ പേരും പറഞ്ഞു കേള്‍ക്കുന്നു. സിനിമയിലെ ചില താരങ്ങളുടെ പേര് അനാവശ്യമായി കേസുമായി ബന്ധപ്പെടുത്തുന്നതും കാണുന്നു. അങ്ങനെ ഒടുവില്‍ മൈഥിലിയുടെ പേരും ഈ കേസുമായി ബന്ധപ്പെട്ട് കേട്ടു.

വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നു, എന്നിട്ടിപ്പോള്‍ മൈഥിലി എവിടെ, എന്ത് സംഭവിച്ചു ?

ദിലീപുമായി മൈഥിലിയ്ക്ക് ബന്ധമുണ്ടെന്നും, നടി ആക്രമിയ്ക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മൈഥിലിയെ ചോദ്യം ചെയ്തു എന്നുമൊക്കെയാണ് വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ മൈഥിലി.

വാര്‍ത്ത തെറ്റാണ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്ന് മൈഥിലി വ്യക്തമാക്കി. ആ കേസുമായി തനിക്കൊരു ബന്ധവുമില്ലെന്ന് നടി പറയുന്നു

എന്നെ ചോദ്യം ചെയ്തിട്ടില്ല

കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘമോ പൊലീസോ എന്നെ ചോദ്യം ചെയ്തിട്ടില്ല. സ്ത്രീ ശാരീരികമായി അക്രമിക്കപ്പെടുന്നത് പോലെ തന്നെ പീഡനമാണ് അപവാദ പ്രചാരണവും. തികച്ചു വ്യാജമായ വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും മൈഥിലി വ്യക്തമാക്കി.

വേട്ടയാടപ്പെടുന്നു

നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ താന്‍ ദിവസവും ഇരയാകുകയാണെന്നും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും മൈഥിലി ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

പുറത്ത് വന്ന വാര്‍ത്തകള്‍

നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ മൈഥിലിയെ പൊലീസ് ചോദ്യം ചെയ്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് മൈഥിലി വഴിയാണെന്നും ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് ഇവരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

മൈഥിലി എവിടെയായിരുന്നു

സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത് വിട്ടു നില്‍ക്കുകയായിരുന്നു മൈഥിലി. ചെയ്യുന്ന സിനിമകള്‍ പരാജയപ്പെട്ടതോടെ നടി മാനസികമായി തളര്‍ന്നുവത്രെ. അതോടെ വളരെ സെലക്ടീവാകുകയായിരുന്നു.

മികച്ച വേഷങ്ങള്‍ മാത്രം

കഥാപാത്രങ്ങള്‍ ഏതായാലും തിരക്കഥയും സിനിമയും ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഇനി സിനിമ ചെയ്യൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണിപ്പോള്‍ മൈഥിലി. വര്‍ഷത്തില്‍ ഒന്നോ രണ്ട് ചിത്രങ്ങളായാലും മതി എന്നാണ് ഇപ്പോള്‍ മൈഥിലിയുടെ നിലപാട്. അതുകൊണ്ടാണ് സിനിമകളില്‍ അഥികം മൈഥിലിയെ കാണാത്തത്.

English summary
Mythili reaction on fake news about her
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam