മാധ്യമങ്ങള്‍ വാര്‍ത്ത ചമച്ചതില്‍ ദുഖമുണ്ട്: മൈഥിലി
നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിന്റെ പേരില്‍ തന്റെ പേര് വലിച്ചിഴച്ച മാധ്യമങ്ങളുടെ പ്രവൃത്തിയില്‍ ദുഖമുണ്ടെന്ന് നടി മൈഥിലി. മാധ്യമങ്ങള്‍ കെട്ടിച്ചമച്ച കഥയാണ് ഇതെന്നും മൈഥിലി പറയുന്നു.
ഫായിസ് എന്റെ സുഹൃത്തായിരുന്നു. എന്നാല്‍ തെന്നിന്ത്യന്‍ മോഡലും മുന്‍ സൗത്ത് ഇന്ത്യയുമായ ശ്രവ്യ സുധാകറിന് ഫായിസിനെ പരിചയപ്പെടുത്തിക്കൊടുത്തത് ഞാനല്ല. ഫായിസിന്റെ സിംകാര്‍ഡ് ഞാന്‍ ഉപോയഗിച്ചിട്ടുണ്ട്. സുഹൃത്ത് ബന്ധത്തിന്റെ പേരിലാണ് അങ്ങനെ ചെയ്തത്. എന്നാല്‍ ആ സിം അധികനാള്‍ ഉപയോഗിച്ചിട്ടുമില്ല- മൈഥിലി വിശദീകരിക്കുന്നു.
മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതുപോലെ എനിയ്ക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ നോട്ടീസ് തന്നിട്ടില്ല. ഇതുവരെ അത്തരത്തിലൊരു അറിയിപ്പ് എനിയ്ക്ക് കിട്ടിയിട്ടില്ല. എല്ലാവരും ചേര്‍ന്ന് വെറുതേ കഥകള്‍ മെനയുകയാണ്. ഇതില്‍ ദുഖമുണ്ട്- മൈഥിലി പറയുന്നു.
കേസുമായി ബന്ധപ്പെട്ട് നേരത്തേ ശ്രവ്യ സുധാകറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പിന്നാലെയാണ് മൈഥിലിയ്ക്ക് സിബിഐ നോട്ടീസ് നല്‍കിയെന്ന് വാര്‍ത്ത വന്നത്. ശ്രവ്യയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൈഥിലിയ്ക്ക് സിബിഐ നോട്ടീസ് നല്‍കിയത് എന്നായിരുന്നു വാര്‍ത്ത.


Click it and Unblock the Notifications












