സന്തോഷവാര്‍ത്ത പങ്കുവെച്ച് മൈഥിലി! ഇനി ഈ റോളില്‍ കാണാം! സര്‍പ്രൈസ് പരസ്യമായി!
പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മൈഥിലി. വ്യത്യസ്തമാര്‍ന്ന അഭിനയശൈലിയുമായെത്തിയ താരം ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. അഭിനയത്തോട് മാത്രമല്ല സംവിധാനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഗോള്‍ഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മൈഥിലി വിശേഷങ്ങള്‍ പങ്കുവെച്ചത്. അടുത്ത സുഹൃത്തായ മീര നന്ദനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. തനിക്ക് ഇന്‍ഡസ്ട്രിയില്‍ അധികം സുഹൃത്തുക്കളൊന്നുമില്ല, ജനുവിനായിട്ടുള്ള, ഇന്നസെന്റായിട്ടുള്ള ഒരാളാണ് മൈഥിലി എന്നായിരുന്നു മീര നന്ദന്റെ കമന്റ്.
മീരയുടെ അമ്മ ഭയങ്കര സ്വീറ്റാണ്. മീരയെ എങ്ങനെയെങ്കിലും കല്യാണം കഴിപ്പിച്ചാലോ എന്നാണ് ഇപ്പോഴത്തെ ആലോചന എന്ന് പറഞ്ഞപ്പോള്‍ അനാവശ്യ ചര്‍ച്ചകളൊന്നും ഇവിടേക്ക് കൊണ്ടുവരേണ്ടതില്ലെന്നായിരുന്നു മീര നന്ദന്റെ കമന്‍റ്. ട്രോളന്‍മാര്‍ക്ക് നമ്മള്‍ കഥ കൊടുത്തിരിക്കുകയാണ്. സംവിധാനത്തില്‍ താല്‍പര്യമുണ്ട്. അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ഇപ്പോഴെന്നും മൈഥിലി പറയുന്നു.

ഒത്തിരി പടങ്ങള്‍ ചെയ്യുന്നതിനേക്കാളും നല്ല കഥാപാത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹം. സിനിമയില്‍ വന്നതിന് ശേഷമാണ് സംവിധാനത്തില്‍ താല്‍പര്യം വന്നത്. ഭരതനാട്യം പഠിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ പെര്‍ഫോമന്‍സ്. തന്റെ മനസ്സിലെ ആശയങ്ങളൊക്കെ സ്‌ക്രീനിലെത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. മൈഥിലി നല്ലൊരു ഗായിക കൂടിയാണെന്ന് പറഞ്ഞതിന് ശേഷം താരത്തോട് ഗാനം ആലപിക്കാനും അഭ്യര്‍ത്ഥിച്ചിരുന്നു. സന്തോഷത്തോടെ ഗാനം ആലപിച്ചിരുന്നു മൈഥിലി.


Click it and Unblock the Notifications











