»   » മൈഥിലി ആക്ഷന്‍ നായികയാവുന്നു,ഡ്യൂപ്പ് ഇല്ലാതെ !

മൈഥിലി ആക്ഷന്‍ നായികയാവുന്നു,ഡ്യൂപ്പ് ഇല്ലാതെ !

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: മൈഥിലി ആക്ഷന്‍ നായികയാവുന്നു. തന്റെ പുതിയ ചിത്രമായ റെഡിലാണ് ഡ്യൂപ്പ് ഇല്ലാതെ മൈഥിലി സംഘട്ടന രംഗത്ത് അഭിനയിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകന്‍ . വസുദേവ് സനല്‍ ആണ് സംവിധായകന്‍. ഒരു ദിവസം കൊണ്ട് ചില ആളുകളുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രം അനാവരണം ചെയ്യുന്നത്. ശ്രീനിവാസന്‍, ലാല്‍, ലെന, വിഷ്ണുപ്രിയ, സുമേഷ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

കുടുംബചിത്രങ്ങളിലെ നായികായിട്ടായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. എന്നാല്‍ പിന്നീട് ഗ്ളാമര്‍ വേഷങ്ങളിലേക്കും ഐറ്റം ഡാന്‍സുകളിലേക്കും മൈഥിലി വഴിമാറി. ഒടുവില്‍ ഇതാ ആക്ഷനിലേക്കും. മൈഥിലി നായികയായി അഭിനയിച്ച മാറ്റിനിയില്‍ അവരുടെ ഐറ്റം ഡാന്‍ഡ് ഏറെ വിമര്‍ശനങ്ങള്‍ നേടിയിരുന്നു. റെഡില്‍ മൈഥിലിയുടെ കഥാപാത്രത്തെപ്പറ്റി കൂടുതവല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

അജി മേടയിലും ജോയിയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. അനീഷ് ഫ്രാന്‍സിസ്, അരുണ്‍ ഗോപിനാഥ് എന്നിവരാണ് തിരക്കഥ. അരുണ്‍ ജയിംസാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിയ്ക്കുന്നത്. റഫീഖ് അഹമ്മദാണ് ഗാനരചന നിര്‍വ്വഹിയ്ക്കുന്നത്.

പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന രജ്ഞിത്ത് ചിത്രത്തിലൂടെയാണ് മൈഥിലിയുടെ അരങ്ങേറ്റം. നാടോടിമന്നന്‍, മഴനീര്‍ത്തുള്ളികള്‍, ബ്ളാക്ക്ബെറി എന്നിവയാണ് മൈഥിലി അഭിനയിക്കുന്ന പുതിയ ചിത്രങ്ങള്‍

English summary
Mythili showcased herself as a family heroine at the beginning. But later on we saw her an doing item number in the movie Matinee. Now she is into action. It has been reported that the actress has performed stunts in her upcoming movie Red without a dupe!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam