»   » മൈഥിലി യഥാര്‍ത്ഥത്തില്‍ ബാറില്‍ കയറിയോ? കരിയറിലെ നല്ലൊരു അനുഭവം പങ്ക് വച്ച് മൈഥിലി

മൈഥിലി യഥാര്‍ത്ഥത്തില്‍ ബാറില്‍ കയറിയോ? കരിയറിലെ നല്ലൊരു അനുഭവം പങ്ക് വച്ച് മൈഥിലി

Posted By: Sanviya
Subscribe to Filmibeat Malayalam

അതേ നടി മൈഥിലി ബാറില്‍ കയറുക തന്നെ ചെയ്തു. ടിവി ചന്ദ്രന്റെ മോഹവലയം എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരുവ് നടത്തുകയാണല്ലോ മൈഥിലി. ചിത്രത്തെ കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഒരു ബാര്‍ ഡാന്‍സറായ പ്രമീള എന്ന കഥാപാത്രമാണ് ചിത്രത്തില്‍ മൈഥിലിയുടേത്.

ബാര്‍ ഡാന്‍സറായിരുന്നു പ്രമീള പിന്നീട് ബാറിന്റെ ഉടമസ്ഥയായി മാറുന്നതുമാണ് ചിത്രം പറയുന്നത്. പ്രമീളയുടെ ജീവതത്തിലെ രണ്ട് ഘട്ടങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. എന്തായാലും തന്റെ കരിയറിലെ ഏറ്റവും നല്ലൊരു അനുഭവമായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴെന്ന് മൈഥിലി പറയുന്നു.

mythili

ജീവിതത്തിന്റെ പാതി വഴിയില്‍ എത്തുമ്പോള്‍ പ്രമീള എന്ന കഥാപാത്രത്തെ പലരും ഒറ്റപ്പെടുത്തുകയാണ്. അപ്പോഴും തനിക്ക് ഇനിയും ജീവിക്കണമെന്ന് മാത്രമാണ് പ്രമീളയുടെ മുന്നിലുള്ളത്. ആത്മഹത്യയുടെ വക്കില്‍ വരെയെത്തിയ പ്രമീള തന്റെ സന്തോഷം കണ്ടെത്തുന്നത് താന്‍ തന്നെ എന്ന തിരിച്ചറിവിലേക്ക് പ്രമീള എത്തി ചേരുകയാണ്- മൈഥിലി പറയുന്നു.

തന്റെ സിനിമാ കരിയറില്‍ ഇത്രയും ശക്തമായ ഒരു കഥാപാത്രമാണ് പ്രമീളയെന്നും മൈഥിലി പറയുന്നു. ജോയ് മാത്യൂ. രഞ്ജി പണിക്കര്‍, ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, സുധീഷ്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Mythili visited real bars for her character.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X