ആക്ഷന്‍ സീനില്‍ ടെന്‍ഷനായിരുന്നുവെന്ന് മൈഥിലി

By Lakshmi

പാലേരി മാണിക്യം-ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ രഞ്ജിത്ത് മലയാളത്തിന് സമ്മാനിച്ച നായികനടിയാണ് മൈഥിലി. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട മൈഥിലി പതിവില്ലാത്ത രീതികളിലൂടെ പലപ്പോഴും ചലച്ചിത്രലോകത്തെയും ആരാധകരെയും അതിശയിപ്പിച്ചിട്ടുണ്ട്.

ഐറ്റം ഗാനം ചെയ്തു, പുകവലി രംഗത്ത് അഭിനയിച്ച് കോടതിയെ പ്രകോപിച്ചും മൈഥിലി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രമായ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയിലൂടെ ആക്ഷനും പരീക്ഷിച്ചിരിക്കുകയാണ് താരം.

Mythili

വലിയ ധൈര്യശാലിയാണ് മൈഥിലിയെന്നൊക്കെ തോന്നുമെങ്കിലും ആക്ഷന്‍ സീന്‍ ചെയ്യുമ്പോള്‍ താന്‍ ആകെ ടെന്‍ഷനിലായിരുന്നുവെന്നാണ് താരം പറയുന്നത്. പക്ഷേ എന്തോ ഒരു ആത്മവിശ്വാസത്തില്‍ താനതെല്ലാം ചെയ്യുകയായിരുന്നുവെന്നും മൈഥിലി പറയുന്നു.

ഡ്യൂപ്പിനെ വച്ച് ആക്ഷന്‍ സീനുകള്‍ സുരക്ഷിതമായ ചെയ്യാവുന്നതാണ്. പക്ഷേ ഡ്യൂപ്പിന് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് എനിയ്ക്ക് ചെയ്തുകൂടാ എന്ന് തോന്നി. അതുകൊണ്ട് തന്നെ സ്വയം ചെയ്യാമെന്ന് തീരുമാനിച്ചു. ആ സീനുകള്‍ ശരിയ്ക്കുമൊരുവെല്ലുവിളി തന്നെ ആയിരുന്നു. ചെയ്യുമ്പോള്‍ നേരിയ ടെന്‍ഷനുമുണ്ടായിരുന്നു- മൈഥിലി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X