മൈഥിലിയുടെ സാമൂഹികചിത്രം
സാമൂഹികപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ മലയാളത്തിലിപ്പോള്‍ കുറവാണെന്നാണ് പൊതുവെയുളള സംസാരം. എന്നാലിതാ അത്തരമൊരു ചിത്രവുമായി ഒരു പുതുമുഖസംവിധായകനെത്തുന്നു. മൈഥിലി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
മനോജ് അരവിന്ദാക്ഷന്‍ എന്ന പുതുമുഖ സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. സാമൂഹ്യപ്രസക്തിയുളള വിഷയം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേര് 'സ്വര്‍ഗത്തെക്കാള്‍ സുന്ദരം' എന്നാണ്. ശ്രീനിവാസന്‍, ലാല്‍, ജോയ് മാത്യു തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ടാകും.

' ത്രീ ഡോട്ട്‌സ്' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ രാജേഷ് രാഘവന്റേതാണ് തിരക്കഥ. സിനിമയുടെ പ്രമേയത്തെക്കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം പുതുമയുളളതായിരിക്കുമെന്ന് സംവിധായകന്‍ പറയുന്നു. നവംബര്‍ 14ന് കൊച്ചിയില്‍ ചിത്രീകരണം തുടങ്ങും.


Click it and Unblock the Notifications











