ലാലിന്റെ മൈത്രിയെത്തുന്നു, കൂടെ പുനിത് രാജ്കുമാറും
മോഹന്‍ലാലിന്റെ ആക്ഷന്‍ പടം കാണാന്‍ കാത്തിരുന്നവര്‍ക്കു മുന്‍പിലേക്കാണ് മൈത്രിയെത്തുന്നത്. ഇങ്ങനെയൊരു ചിത്രത്തെക്കുറിച്ച് പലരും കേട്ടിട്ടുപോലുമുണ്ടാകില്ല. മോഹന്‍ലാലും കന്നടസൂപ്പര്‍സ്റ്റാര്‍ പുനിത് രാജ്കുമാറും ഒന്നിച്ചഭിനയിക്കുന്ന കന്നടചിത്രമായ മൈത്രി മൊഴിമാറ്റം നടത്തിമലയാളത്തില്‍ റിലീസ് ചെയ്യുകയാണ്. ഇതിനകം കര്‍ണാടകയില്‍ റിലീസ് ചെയ്ത ചിത്രം അവിടെ വന്‍ ഹിറ്റാണ്.
മുന്‍പും മോഹന്‍ലാല്‍ കന്നട ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അത് അതിഥിതാരമായിട്ടായിരുന്നു. മൈത്രിയില്‍ നിറഞ്ഞുനില്‍ക്കുന്നൊരു കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. മഹാദേവ മേനോന്‍ എന്നാണ് ലാലിന്റെ കഥാപാത്രത്തിന്റെ പേര്.

ഓംകാര്‍ മൂവിസിന്റെ ബാനറില്‍ ബി.എം.ഗിരിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍മണിയാണ് വില്ലന്‍ വേഷം ചെയ്യുന്നത്. കാളപ്രതാപന്‍ എന്നാണ് മണിയുടെ വില്ലന്‍വേഷത്തിന്റെ പേര്. ഇടവേളയ്ക്കു ശേഷം ലാലും മണിയുംഒന്നിച്ചഭിനയിക്കുന്ന ചിത്രമാണിത്. അതുല്‍ കുല്‍ക്കര്‍ണി, സജി ബേട്ടി, അര്‍ച്ചന, അനു ജോസഫ് എന്നിവര്‍ക്കൊപ്പം ഭാവനയും അതിഥിതാരമായി എത്തുന്നുണ്ട്. മലയാളത്തില്‍ റഫീക്ക് അഹമ്മദ് ആണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. സംഗീതം ഇളയരാജയും.
തമിഴ് ചിത്രമായ ജില്ലയ്ക്കു ശേഷം റിലീസ് ചെയ്യുന്ന ലാലിന്റെ അന്യഭാഷാ ചിത്രമാണ് മൈത്രി. ജില്ലയിലെ ഗെറ്റപ്പില്‍ തന്നെയാണ് ലാല്‍ ഇതിലുമെത്തുന്നത്.


Click it and Unblock the Notifications











