ഗൗതം മേനോന്‍ മാത്രമല്ല! വിനീതും ടൊവിനോയുമുണ്ട് നാമില്‍! ട്രെയിലര്‍ പുറത്ത്! കാണൂ
ക്യാമ്പസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്ക് എല്ലായ്‌പ്പോഴും മികച്ച സ്വീകാര്യത മലയാളി പ്രേക്ഷകര് നല്‍കാറുണ്ട്. കമല്‍ സംവിധാനം ചെയ്ത നിറം, ലാല്‍ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ക്ലാസ്‌മേറ്റ്‌സ്,കാളിദാസിന്റെ പൂമരം തുടങ്ങിയ ചിത്രങ്ങള്‍ങ്ങളെല്ലാം തന്നെ മികച്ച അഭിപ്രായങ്ങളോടെ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ക്കു പിന്നാലെ മലയാളത്തില്‍ പുതിയൊരു ക്യാമ്പസ് ചിത്രം കൂടി എത്തുകയാണ്.
യുവതാരങ്ങളെ അണിനിരത്തി നവാഗതനായ ജോഷി തോമസ് ഒരുക്കുന്ന നാം ആണ് ഈ ചിത്രം. കോളേജ് ക്യാമ്പസിലെ ആഘോഷവും സൗഹൃദവും കാണിച്ചുകൊണ്ടാണ് നാം എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും പാട്ടുകള്‍ക്കും മറ്റും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. യുവത്വത്തിന്റെ ആഘോഷം കാണിച്ചുകൊണ്ടാണ് ചിത്രത്തിലെ ഗാനങ്ങളുടെ വീഡിയോ പുറത്തിറങ്ങിയിരുന്നത്. ചിത്രീകരണം പുറത്തിയായ നാം റിലീസിങ്ങിനൊരുങ്ങുകയാണ്

നാം
യുവതാരങ്ങളുടെ സാന്നിദ്ധ്യമാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ശബരീഷ് വര്‍മ്മ, രാഹുല്‍ മാധവ്,ടോണി ലുക്കെ,അഭിഷേക്, അദിഥി രവി, ഗായത്രി സുരേഷ്, നോബി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ വ്യത്യസ്ഥ ലുക്കുകളിലായിരുന്നു ഇവര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ചിത്രത്തില്‍ പ്രാധാന്യമുളള വേഷങ്ങളിലാണ് എല്ലാവരും എത്തുന്നത്. നവാഗതനായ ജോഷി തോമസ് ഒരുക്കുന്ന ചിത്രം വ്യത്യസ്ഥ പ്രമേയം പറഞ്ഞുകൊണ്ടുളള ചിത്രമായിരിക്കുമെന്നാണ് അറിയുന്നത്. സംവിധായകനും നടനുമായ രണ്‍ജി പണിക്കരും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാബു ആന്റണിയുടെ സഹോദരന്‍ തമ്പി ആന്റണിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ശബരീഷ് വര്‍മ്മയുടെ പാട്ടുകള്‍
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ശബരീഷ് വര്‍മ്മ. പ്രേമത്തില്‍ നിവിന്‍പോളി അവതരിപ്പിച്ച ജോര്‍ജ്ജിന്റ കൂട്ടുകാരനായ ശംഭുവായിട്ടാണ് ശബരീഷ് എത്തിയിരുന്നത്. ചിത്രത്തില്‍ അഭിനയത്തിനു പുറമേ പാട്ടുകള്‍ എഴുതിയും ശബരീഷ് ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ മലരേ എന്ന തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. നാമിലും ശബരീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിനയത്തിനു പുറമേ ചിത്രത്തിലെ പാട്ടുകള്‍ എഴുതിയിരിക്കുന്നതും ശബരീഷ് വര്‍മ്മയാണ്. നാമിനായി ഒമ്പത് പാട്ടുകളാണ് ശബരീഷ് എഴുതിയിരിക്കുന്നത്. ശബരീഷ് എഴുതിയ ചിത്രത്തിലെ ആദ്യ ഗാനമായ അലകളായ് ഉയരുന്നു എന്ന പാട്ടിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. രണ്ടാമതായി പുറതത്തിറങ്ങിയ ടങ്ക ടക്കറ,ഗെറ്റ് ഔട്ട് ഹൗസ് തുടങ്ങിയ ഗാനങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ഗൗതം വാസുദേവ മേനോന്‍
അതിഥി താരങ്ങളുടെ സാന്നിദ്ധ്യമാണ് നാം എന്ന ചിത്രത്തിലെ മുഖ്യ ആകര്‍ഷണം. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ മേനോന്‍ ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായി എത്തുന്നുണ്ട്. ആദ്യമായാണ് ഗൗതം മേനോന്‍ മലയാളത്തില്‍ അഭിനയിക്കുന്നത്. ഗൗതം മേനോന്‍ തിളങ്ങിയത് തമിഴ് സിനിമകളിലാണെങ്കിലും അടുത്തിടെ മലയാളത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.ഗൗതം മേനോനു പുറമെ വിനീത് ശ്രീനിവാസനും ടോവിനോ തോമസും ചിത്രത്തില്‍ അതിഥിതാരങ്ങളായി എത്തുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയിലര്‍
റിലീസിങ്ങിനൊരുങ്ങുന്ന നാമിന്റെ ട്രെയിലര്‍ സമൂഹമാധ്യങ്ങളില്‍ പുറത്തിറങ്ങി. മെയ് പതിനൊന്നിനാണ് ചിത്രം റീലീസ് ചെയ്യുന്നത്. ട്രെയിലറില്‍ ഗൗതം മേനോന്‍, വിനീത് ശ്രീനിവാസന്‍, ടോവിനോ തോമസ് എന്നിവരുടെ സാന്നിദ്ധ്യമാണ് മുഖ്യ ആകര്‍ഷണം. ഒരു ഹിറ്റ് ചിത്രത്തിനു വേണ്ട എല്ലാവിധ ഘടകങ്ങളും നാമിലുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സൗഹൃദങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമൊപ്പം സസ്‌പെന്‍സും, ആകാംക്ഷ നിറഞ്ഞ രംഗങ്ങളുമുളെളാരു സിനിമയായിരിക്കുമെന്നും ട്രെയിലര്‍ സൂചന നല്‍കുന്നു. പ്രേക്ഷരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള മികച്ച രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications











