»   » ഇന്നലെ റിലീസായ 'നാം ശബാന'യെ തകര്‍ക്കാനായി വ്യാജ വെബ്‌ സൈറ്റുകളില്‍ സിനിമ പ്രചരിക്കുന്നു!!!

ഇന്നലെ റിലീസായ 'നാം ശബാന'യെ തകര്‍ക്കാനായി വ്യാജ വെബ്‌ സൈറ്റുകളില്‍ സിനിമ പ്രചരിക്കുന്നു!!!

Posted By:
Subscribe to Filmibeat Malayalam

ഒരു സിനിമ പിറവിയെടുക്കുമ്പോള്‍ അതിന്റെ പിന്നില്‍ പലരുടെയും സ്വപനങ്ങളും ജീവിതങ്ങളുമെല്ലാം പണയം വെച്ചിട്ടായിരിക്കും. എന്നാല്‍ ചിലരൊക്കെ അതിനെ നിസാരവത്കരിക്കുകയും ഇന്റര്‍നെറ്റിലും മറ്റു നവമാധ്യമങ്ങളിലുമെല്ലാം സിനിമയെ പ്രചരിപ്പിക്കുന്നതും ശീലമാക്കി മാറ്റിയിരിക്കുകയാണ്.

അങ്ങനെ ഇന്നലെ റിലീസായ അക്ഷയ് കുമാറും തപ്‌സി പന്നുവും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന 'നാം ശബാന' എന്ന സിനിമ ഇന്നലെ പ്രദര്‍ശനത്തിന് എത്തിയിരുന്നു. സിനിമയുടെ ബോക്‌സ് ഓഫീസ് വിജയത്തിനെ തകര്‍ക്കുന്ന തരത്തില്‍ സിനിമ ഇപ്പോള്‍ ഇന്റര്‍നെറ്റിലുടെ ആരോ പ്രചരിപ്പിച്ചിരിക്കുകയാണ്.

 thapsee-pannu

37 വിദേശ രാജ്യങ്ങളിലടക്കം പ്രദര്‍ശനത്തിനെത്തുന്ന സിനിമയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നത്. അനധികൃതമായിട്ടുള്ള പല വെബ് സൈറ്റുകളിലും സിനിമ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഇത്തരം സൈറ്റുകളില്‍ ഫ്രീയായി തന്നെ സിനിമ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.

English summary
Naam Shabana full movie leaked online; free download and streaming made available by many sites

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam