'നാന്‍ കടവുള്‍ക്ക്' നായികയെ കിട്ടാനില്ല
എന്നാല്‍ ചിത്രീകരണം പുരോഗമിക്കവേ പനി പിടിക്കപ്പെട്ട കാര്‍ത്തിക വിശ്രമം വേണമെന്ന കാരണവും പറഞ്ഞ് ചിത്രത്തില്‍ നിന്ന് പിന്മാറി. അതോടെ പാതിവഴി വച്ച് മുടങ്ങിയ അവസ്ഥയിലാണ് ചിത്രം. നായിക ഉള്‍പ്പെടാത്ത ബാക്കി ഭാഗങ്ങളൊക്കെ ചിത്രീകരിച്ചു കഴിഞ്ഞു. ഇനി ഒരു നായികയെ സംഘടിപ്പിച്ചാലെ ചിത്രീകരണം പുരോഗമിക്കൂ. ഈ അവസരത്തില്‍ ബാലയുടെ നോട്ടം ചെന്നെത്തിയത് ഒരു ബോളിവുഡ് നടിയിലാണത്രേ.
ബാലയുടെ ആവശ്യം പരിഗണിച്ച് നടി ചെന്നൈയില്‍ പറന്നെത്തുകയും ചെയ്തു. എന്നാല്‍ നടിയുടെ രൂപഭാവങ്ങള്‍ ബാലയ്‌ക്ക് അത്രയ്‌ക്കങ്ങട്ട് പിടിച്ചില്ലത്രേ. അതോടെ നാലാമത്തവളും ഔട്ട്. ഇനി ആര്‍ക്കാനാവോ ആ സുവര്‍ണ്ണാവസരം ലഭിക്കുക എന്നാണ് ടോളിവുഡ് നോക്കിയിരിക്കുന്നത്.


Click it and Unblock the Notifications