രക്തസാക്ഷിയായ അഭിമന്യുവിന്റെ ജീവിതം ഇവിടെ തുടങ്ങുന്നു!! നാൻ പെറ്റ മകൻ പോസ്റ്റര്‍ പുറത്ത്...
കഴിഞ്ഞ വർഷം കേരള ജനതയുടെ മനസ്സിനെ ഏറെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മഹാരാജാസ് കോളേജ് വിദ്യാർഥിയായ അഭിമന്യൂവിന്റെ മരണം.
മഹാരാജാസ് കോളേജിലെ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യൂവിന്റെ ജീവിതകഥ പറയുന്ന നാൻ പെറ്റ മകൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. ധനമന്ത്രി തോമസ് ഐസക്കാണ് പോസ്റ്റർ പുറത്തു വിട്ടത്. ആറടി എന്ന ചിത്രത്തിന്റെ സംവിധായകൻ സിജി എസ് പാലമേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ വർഷം കേരള ജനതയുടെ മനസ്സിനെ ഏറെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മഹാരാജാസ് കോളേജ് വിദ്യാർഥിയായ അഭിമന്യൂവിന്റെ മരണം. മകന്റെ ചേതനയറ്റ ശരീരത്തിന് അരുകിൽ നിന്ന് അലമുറയിട്ട് കരയുന്ന ആ അമ്മയുടെ മുഖം ഇന്നും മലയാളി ജനങ്ങളുടെ മനസ്സിലുണ്ട്. സമീപകാലത്ത് കേരളം ഏറ്റുവാങ്ങിയ വലിയ നൊമ്പരമായ അഭിമന്യുവിന്റേയും, അപാരമായ ഉൾക്കരുത്തോടെ, രക്തസാക്ഷിയായി ജീവിച്ച് മറഞ്ഞ സഖാവ് സൈമൺ ബ്രിട്ടോയുടേയും ജീവിതയാത്രകൾ പരാമർശിക്കുന്ന ഈ സിനിമ അവരുയർത്തിയ മാനവികതയുടെ ശബ്ദം മലയാളികളുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കാൻ ഉപകരിക്കുമെന്ന് പ്രത്യാശിക്കാം.അഭിമന്യുവിന്റെ ധീരസ്മരണയ്ക്കു മുന്നിൽ രക്താഭിവാദ്യങ്ങളര്പ്പിച്ചുകൊണ്ട് 'നാൻ പെറ്റ മകൻ' സിനിമയുടെ 'ഫസ്റ്റ് ലുക്ക് പോസ്റ്റർ ' ഞാൻ പ്രകാശനം ചെയ്യുന്നു- എന്ന് കുറിച്ചു കൊണ്ടാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.
2012 ലെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ മിനോണാണ് അഭിമന്യൂ ആയി വേഷമിടുന്നത്. ശ്രീനിവാസൻ, സിദ്ധാർത്ഥ് ശിവ, മുത്ത് മണി, അനന്ത് ജയചന്ദ്രൻ, സരയൂ, ജോയ് മാത്യൂ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റെഡ്സ്റ്റാർ മൂവീസാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications











