ഓര്‍മ്മകള്‍ വേണം...! ശ്രദ്ധേയമായി നാന്‍ പെറ്റ മകനിലെ പുതിയ വീഡിയോ ഗാനം
ഏറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് കൊല്ലപ്പെട്ട അഭിമന്യൂവിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് നാന്‍ പെറ്റ മകന്‍. എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യൂവായി മിനോണ്‍ ജോണാണ് അഭിനയിക്കുന്നത്. 101 ചോദ്യങ്ങള്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്‌കാരം നേടിയ നടനാണ് മിനോണ്‍.
സജി എസ് പാലമേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഓര്‍മ്മകള്‍ വേണം എന്നു തുടങ്ങുന്ന ഗാനം നന്ദു കര്‍ത്തയാണ് ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു.

നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും ട്രെയിലറിനും മികച്ച സ്വകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. മിനോണിനൊപ്പം ശ്രീനിവാസന്‍, സിദ്ധാര്‍ത്ഥ് ശിവ, മുത്തുമണി, അനന്ത് ജയചന്ദ്രന്‍, സരയൂ, ജോയ് മാത്യൂ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറില്‍ സുനില്‍ കുമാര്‍ പിജിയാണ് നാന്‍ പെറ്റ മകന്‍റെ നിര്‍മ്മാണം. കുഞ്ഞുണ്ണി എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് റിയാസ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നു.


Click it and Unblock the Notifications











