സഖാവിനെ പോലെ നല്ലൊരു കമ്മ്യൂണിസ്റ്റാകാൻ ഞാൻ എന്ത് ചെയ്യണം!! നാൻ പെറ്റ മകൻ ട്രെയിലർ
ജനങ്ങളുടെ മനസ്സിനെ ഏറെ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു മഹാരാജാസ് വിദ്യാർഥി അഭിമന്യൂവിന്റെ കൊലപാതകം. അഭിമന്യൂവിന്റെ ജീവിതകഥ പറയുന്ന ചിത്രമായ നാൻ പെറ്റ മകന്റെ ട്രെയിലർ പുറത്ത്.

ആറടി എന്ന ചിത്രത്തിന്റെ സംവിധായകൻ സിജി എസ് പാലമേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2012 ലെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മിനോണാണ് അഭിമന്യൂ ആയി എത്തുന്നത്. ശ്രീനിവാസൻ, സിദ്ധാർത്ഥ് ശിവ, മുത്ത് മണി, അനന്ത് ജയചന്ദ്രൻ, സരയൂ, ജോയ് മാത്യൂ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. റെഡ്സ്റ്റാർ മൂവീസാണ് ചിത്രം നിർമിക്കുന്നത്.ജൂണിൽ ചിത്രം പ്രദർശനത്തിനെത്തും.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത് ധനകാര്യ മന്ത്രി ഡോ തോമസ് ഐസക്ക് ആയിരുന്നു. ഫസ്റ്റ്ലുക്ക് പോസ്റ്ററിനും പുറത്തു വന്ന പാട്ടുകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications











