ഇത്തവണ പിറന്നാൾ ആഘോഷം വേണ്ട!! ആ തുക കേരളത്തിന് നല്‍കൂ, നന്ദമുരി ഹരികൃഷ്ണന്റെ അവസാന കത്ത്

ഇക്കുറി തന്റെ പിറന്നാളിന് പതിവ് ആഘോഷങ്ങളൊന്നും വേണ്ടെന്ന് അദ്ദേഹം ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നു

ജൂനിയർ എൻടിആറിന്റെ അച്ഛനും തെലുങ്ക് താരവുമായ നന്ദമുരി ഹരികൃഷ്ണൻ വാഹനാപകടത്തിൽ ഇന്ന് രാവിലെ(29/8/18) മരിച്ചിരുന്നു. തന്റെ ആരാധകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ അവസാന കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

nandamuri-harikrishna

തന്റെ ആരാധകരെ അഭിസംബോധന ചെയ്യുന്ന കത്തായിരുന്നു ഇത്. കത്തില്‍, തന്റെ അടുത്ത പിറന്നാള്‍ ആഘോഷിക്കരുതെന്നും അതിനായി നീക്കി വെച്ച തുക പ്രളയക്കെടുതിയില്‍ മുങ്ങിയിരിക്കുന്ന കേരളത്തിന് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. സെപ്റ്റംബര്‍ രണ്ടിനാ്ണ് അദ്ദേഹത്തിന്റെ 62-ാം പിറന്നാള്‍.

ഇക്കുറി തന്റെ പിറന്നാളിന് പതിവ് ആഘോഷങ്ങളൊന്നും വേണ്ടെന്ന് അദ്ദേഹം ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നു. 'ഇക്കുറി എനിക്ക് പിറന്നാളിന് പൂച്ചെണ്ടുകളും പൂമാലകളുമൊന്നും സമ്മാനമായി വേണ്ട. മറിച്ച് അതിനായുളള പണം പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് നല്‍കൂ. കൂടാതെ മഴക്കെടുതിയില്‍ വലയുന്ന ആന്ധ്രപ്രദേശിലെ വിവിധഭാഗങ്ങളിലും സഹായം എത്തിക്കുവാനും ആരാധകരോട് തന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ ‌ അഭ്യര്‍ഥിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X