ആ ക്ളാസ്‌മേറ്റ്‌സ് ഇനി അമര്‍ അക്ബര്‍ ആന്റണി
പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന് അമര്‍ അക്ബര്‍ ആന്റണി എന്നു പേരിട്ടു. കൊമേഡിയന്‍ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് നാദിര്‍ഷ തന്നെയാണ്.ദിലീപിന്റെ ഉറ്റ സുഹൃത്തായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ദിലീപിനെ നായകനാക്കി ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ദിലീപിനു പറ്റിയ നല്ല കഥ കിട്ടിയില്ല. അങ്ങനെയാണ് പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും സിനിമയില്‍ എത്തുന്നത്.
ക്രിസ്മസ് റിലീസിനു കണക്കാക്കിയൊരുക്കുന്ന കോമഡി ചിത്രമാണിത്. ദേ മാവേലി കൊമ്പത്ത് എന്ന ഓണക്കാലത്തിറക്കുന്ന ആക്ഷേപഹാസ്യഗാനങ്ങള്‍ ധാരാളം ചെയ്തിട്ടുള്ള നാദിര്‍ഷ പല ചാനലുകളിലും ശ്രദ്ധേയമായ ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദിലീപിനൊപ്പം മിമിക്രി അവതരിപ്പിച്ചു നടന്നിരുന്ന നാദിര്‍ഷയ്ക്കു വച്ച റോളിലൂടെയാണ് ദിലീപ് സിനിമയിലെത്തുന്നത്.

ജോഷി സംവിധാനംചെയ്ത സൈന്യം എന്ന ചിത്രത്തില്‍ദിലീപ് ചെയ്ത വേഷം ആദ്യം നല്‍കിയിരുന്നത് നാദിര്‍ഷയ്ക്കായിരുന്നു. എന്നാല്‍ സംഗീതമൊരുക്കിയ ഷിബു ചക്രവര്‍ത്തി ആ വേഷം ആദ്യമേ തന്നെ ദിലീപിനു ഓഫര്‍ ചെയ്തിരുന്നു. അങ്ങനെ ദിലീപ് നാദിര്‍ഷായ്ക്കു മുന്‍പേ സിനിമയിലെത്തി. പിന്നീട് പല സിനിമകളിലും നാദിര്‍ഷ അഭിനയിച്ചെങ്കിലും അഭിനേതാവ് എന്ന നിലയില്‍ പേരെടുക്കാന്‍ സാധിച്ചില്ല.
ഇനി സംവിധായകന്റെ റോളിലൂടെ ശ്രദ്ധേയനാകാണ് തീരുമാനം. ക്ലാസ്‌മേറ്റ്‌സിനു ശേഷം പൃഥ്വി, ജയസൂര്യ, ഇന്ദ്രന്‍ ഒന്നിക്കുന്ന ചിത്രമാണിത്. നായികയെ തീരുമാനിച്ചിട്ടില്ല.


Click it and Unblock the Notifications











