»   » നാദിര്‍ഷയും പുതിയ ചിത്രം; നായകന്‍ പൃഥ്വിയല്ല, ഋത്വിക് റോഷന് പറ്റില്ലാത്തതുകൊണ്ട് പുതിയ ആള്‍

നാദിര്‍ഷയും പുതിയ ചിത്രം; നായകന്‍ പൃഥ്വിയല്ല, ഋത്വിക് റോഷന് പറ്റില്ലാത്തതുകൊണ്ട് പുതിയ ആള്‍

Written By:
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ പുതിയ സിനിമ സംവിധാനം ചെയ്യുന്നതായും, ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി എത്തുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്ത പൂര്‍ണമായും സത്യമല്ല. നാദിര്‍ഷ പുതിയ ചിത്രത്തിലേക്ക് കടന്നു എന്നത് സത്യമാണ്, പക്ഷെ നായകന്‍ പൃഥ്വിരാജല്ല.

nadirsha-film

കട്ടപ്പനയിലെ ഹൃത്വിക് ഋത്വിക് റോഷന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍. അമര്‍ അക്ബര്‍ അന്തോണിയിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു അതില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ദിലീപാണ് ചിത്രം നിര്‍മിയ്ക്കുന്നത്. സുജിത്ത് വാസുദേവന്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചിങ്ങം ഒന്നിന് ആരംഭിയ്ക്കും.

 vishnu-unnikrishnan

ഇക്കാര്യം നാദിര്‍ഷ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോജിലൂടെ അറിയിച്ചത്. 'ഈ കഥാപാത്രത്തിന് വേണ്ടി സാക്ഷാല്‍ ഋത്വിക് റോഷനെ try ചെയ്‌തെങ്കിലും ഇത്ര heavy charecter ചെയ്യാനുള്ള ആരോഗ്യവും സൗന്ദര്യവും തനിക്ക് പോര എന്ന് അദ്ദേഹം പറഞ്ഞതിനാല്‍ മാത്രമാണ് ഞങ്ങള്‍ ഇത് മിസ്റ്റര്‍ വിഷ്ണുവിനെ നിര്‍ബദ്ധിച്ച് ഏല്‍പിയ്ക്കുന്നത്' എന്ന് നാദിര്‍ഷ പറയുന്നു.

ഒരു കൊച്ചു കാര്യം....ഇത് ,അവകാശവാദങ്ങൾയാതൊന്നുമില്ലാതെ,ഏറെ പ്രതീക്ഷയോടെ ഞങ്ങൾ അമർ,അക്ബർ,അന്തോണി ടീം ഒരുക്കുന്ന ഒരു ക...

Posted by Nadhirshah on Friday, April 1, 2016
English summary
Nadhirshah new movie titled Kattapanayile Hrithik Rroshan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam